തമിഴ്നാട്ടിലെ മധുരയില്‍ യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
തമിഴ്നാട്ടിലെ മധുരയില്‍ യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്ന് പൊലീസ്. സ്വന്തം കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ക്രൂരമായ കൊലപാതകം. പ്രതി കണ്ണനെ പൊലിസ് അറസ്റ്റ് ചെയ്തു.
മധുര കീറത്തുറയിലുള്ള ഓട്ടോ െ്രെഡവറാണ് 34കാരനായ കണ്ണന്. മദ്യപിച്ച് വീട്ടിലെത്തി ഭാര്യ ശിവജ്ഞാന സെല്‍വിയുമായി വഴക്കുണ്ടാക്കുന്നത് കണ്ണന് പതിവാക്കിയിരുന്നു. സംഭവ ദിവസവും മദ്യപിച്ചാണ് ഇയാള്‍ വീട്ടിലെത്തിയത്. അരിയും പച്ചക്കറിയും വാങ്ങാത്തതിനെച്ചൊല്ലി ഭാര്യ, കണ്ണനുമായി വഴക്കായി. ഇതില്‍ പ്രകോപിതനായ കണ്ണന് സമീപത്തുണ്ടായിരുന്ന വടിയെടുത്ത് ഭാര്യയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ശിവജ്ഞാന സെല്‍വി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അഞ്ചും മൂന്നും വയസുള്ള ഇവരുടെ കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം. നിലവിളി കേട്ട് അയല്‍ക്കാരും ബന്ധുക്കളും ഓടിയെത്തിയെങ്കിലും കണ്ണന് ആരെയും അടുപ്പിച്ചില്ല. തുടര്‍ന്ന് പൊലീസെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
https://www.facebook.com/Malayalivartha