ആദ്യം ജാതി അറിയട്ടെ'; സിന്ധുവിനെ ഓണ്‍ലൈന്‍ 'തെരഞ്ഞ' വഴി തുറന്നുകാട്ടി ഗൂഗിള്‍ സ്റ്റാറ്റിക്‌സ്
മാറാന്‍ മനസ്സില്ലാത്ത ഇന്ത്യക്കാരുടെ ജാതി വെറി. റിയോ ഒളിമ്പിക്‌സിലെ പിവി സിന്ധുവിന്റെ വെള്ളി മെഡല്‍ നേട്ടം രാജ്യമെങ്ങും ആഘോഷിക്കുമ്പോള്‍ ഓണ്‍ലൈന്‍ ലോകം തെരഞ്ഞത് സിന്ധുവിന്റെ ജാതിയെ കുറിച്ച്. സിന്ധുവിന്റെ ജാതിയറിയാന്‍ ആയിരങ്ങളാണ് ഓണ്‍ലൈനില്‍ തെരഞ്ഞതെന്ന് ഗൂഗിള്‍ സ്റ്റാറ്റിക്‌സില്‍ നിന്നും വ്യക്തം. സിന്ധുവിന്റെ ജന്മ നാട്ടുകാരാണ് തെരച്ചിലില്‍ മുമ്പില്‍. വിവേകാനന്ദന്‍ നാഗരാജന്‍ എന്ന ഫെയ്‌സ്ബുക്ക് യൂസറാണ് ഇക്കാര്യം എല്ലാവരുടേയും ശ്രദ്ധയിലേക്ക് കൊണ്ടുവന്നതെന്ന് ഗൂഗിള്‍ സ്റ്റാറ്റിക്‌സ് നിരത്തി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിന്ധു വെള്ളി മെഡല്‍ നേടിയ വെള്ളിയാഴ്ച്ചയാണ് കൂടുതല്‍ പേര്‍ ഗൂഗിളില്‍ ജാതി തെരഞ്ഞത്. ഇന്നലെ രാത്രി എട്ടരയോടെ തെരച്ചില്‍ തകൃതിയായി. വെള്ളിയാഴ്ച്ച രാവിലെ 11.30 മുതല്‍ ഇന്ന് രാവിലെ പത്ത് വരെയുള്ള ഗൂഗിള്‍ സ്റ്റാറ്റിക്‌സ് നോക്കിയാല്‍ അക്കാര്യം വ്യക്തമാകും.
സിന്ധുവിന്റെ ജാതി തെരഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയും ഗൂഗിളിന്റെ കൈവശമുണ്ട്. ആന്ധ്രാപ്രദേശ് ആണ് ഈ പട്ടികയില്‍ മുന്നില്‍. തെലങ്കാനയും ഹരിയാനയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കര്‍ണാടക, തമിഴ്‌നാട്, ന്യൂഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളിലുള്ളത്.
സിന്ധുവിന്റെ ജാതി തെരഞ്ഞ മുന്‍നിര രാജ്യങ്ങളുടെ പട്ടികയുമുണ്ട്. മുന്നില്‍ ഇന്ത്യ തന്നെ. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, മലേഷ്യ, സൗദി അറേബ്യ,ബ്രിട്ടണ്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും തെരച്ചിലില്‍ പങ്കാളികളായിട്ടുണ്ട്.
ജനങ്ങള്‍ എന്താണ് തെരയുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് സെര്‍ച്ച് ബോക്‌സിലെ ഗൂഗിള്‍ സജക്ഷന്‍, എന്നാണ് നമ്മള്‍ മാറാന്‍ പോകുന്നത്?
വിവേകാനന്ദ രാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വരികള്‍.
'പിവി സിന്ധു കാസ്റ്റ്' എന്ന ടേം ഗൂഗിള്‍ സെര്‍ച്ച് സജക്ഷനില്‍ ഇടംപിടിച്ചിട്ട് ഏതാണ്ട് ഏഴ് ദിവസമായി. സിന്ധു ബാഡ്മിന്റണ്‍ സെമി, ഫൈനല്‍ വിജയിച്ച നിമിഷങ്ങളില്‍ 'ജാതി തെരച്ചില്‍' അതിന്റെ ഉന്നതിയിലെത്തി.
https://www.facebook.com/Malayalivartha
























