ജോലി വാഗ്ദാനം: ലഹരിമരുന്നു കലര്‍ത്തിയ പാനീയം നല്‍കി മയക്കിയശേഷം യുവതിയെ മാനംഭംഗപ്പെടുത്തി

യുവാവ് ലഹരിമരുന്നു കലര്‍ത്തിയ പാനീയം നല്‍കി മയക്കിയശേഷം യുവതിയെ മാനംഭംഗപ്പെടുത്തി. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനി പ്രദേശത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ജഗ്ബീര്‍ സിംഗ് എന്നആള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രദേശത്തെ വീട്ടില്‍ ജോലി നോക്കുകയായിരുന്നു യുവതി. കഴിഞ്ഞ കുറേ മാസങ്ങളായി ഇവര്‍ക്ക് ജഗ്ബീര്‍ സിംഗുമായി ബന്ധമുണ്ടായിരുന്നു. ഇയാള്‍ യുവതിക്കു പുതിയ ജോലി വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞദിവസം യുവതിയെ കാറില്‍ കയറ്റിയ ജഗ്ബീര്‍ ഇവര്‍ക്ക് കുടിക്കാന്‍ ലഹരിമരുന്നു കലര്‍ത്തിയ പാനീയം നല്‍കി. ഇതോടെ അസ്വസ്ഥത അനുഭവപ്പെട്ട യുവതിയെ സമീപത്തെ ലോഡ്ജില്‍ എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ജഗ്ബീര്‍ സിംഗിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha
























