ഒളിംപിക്‌സ് ഗുസ്തിയില്‍ യോഗേശ്വര്‍ ദത്ത് ഇന്ന് ഇറങ്ങും
ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷകളുമായി യോഗേശ്വര്‍ ദത്ത് ഇന്ന് ഇറങ്ങും. 65 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് യോഗേശ്വര്‍ ഗുസ്തി പിടിക്കുന്നത്. വൈകിട്ട് അഞ്ചിനാണ് മല്‍സരം.
ഒളിംപിക്‌സ് ഗുസ്തിയിലെ ഇരട്ട മെഡല്‍ ജേതാവ് സുശീല്‍ കുമാറിനു യോഗ്യത നേടാനാകാതെ പോയതോടെ ഇന്ത്യയുടെ പ്രതീക്ഷ യോഗേശ്വറിലാണ്. നര്‍സിങ് യാദവിന്റെ വിവാദ വിലക്കും സാക്ഷി മാലിക്കിന്റെ വെങ്കല മെഡലും 2012 ലെ മെഡല്‍ ജേതാവ് എന്ന ലേബലും കൂടിയാകുന്നതോടെ യോഗേശ്വറിന് സമ്മര്‍ദ്ദം ഇരട്ടിക്കുന്നു. പരുക്കു മൂലം 2015 ലോക ചാംപ്യന്‍ഷിപ്പില്‍ നിന്നു ദത്തിന് വിട്ടു നില്‍ക്കേണ്ടിയും വന്നിരുന്നു.
അതേ സമയം 2012ല്‍ ലണ്ടനില്‍ ഗോദയിലിറങ്ങിയതിനാല്‍ ഒളിംപിക്‌സില്‍ മല്‍സരിക്കുന്നതിന്റെ പകപ്പ് യോഗേശ്വറിനുണ്ടാകില്ല. ഫ്രീസ്‌റ്റൈല്‍ 65 കിലോ വിഭാഗത്തില്‍ ലോകത്ത് 12ാം റാങ്കിലാണെന്നത് ആത്മവിശ്വാസം പകരുന്നു.
ഏഷ്യന്‍ ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റിന്റെ 65 കിലോഗ്രാം വിഭാഗത്തില്‍ അനായാസ ജയത്തോടെയാണ് യോഗേശ്വര്‍ ദത്ത് റിയോ ഒളിംപിക്‌സിന് ടിക്കറ്റ് നേടിയത്. ഗോദയില്‍ ഞൊടിയിടയില്‍ രൗദ്രഭീമനിലേക്കു പകര്‍ന്നാടാന്‍ കഴിയുന്ന യോഗേശ്വറില്‍ ഇന്ത്യ ഒരു മെഡല്‍ പ്രതീക്ഷ വയ്ക്കുന്നതില്‍ തെറ്റില്ല.
1952 ല്‍ കെ.ഡി ജാദവ് തുടങ്ങി വച്ച ഗുസ്തിയിലെ മെഡല്‍ നേട്ടം ബെയ്ജിങില്‍ സുശീല്‍ കുമാറിലൂടെ ഇപ്പോള്‍ യോഗേശ്വറിലെത്തി നില്‍ക്കുകയാണ്. മറ്റൊരു നേട്ടത്തിന് കാതോര്‍ത്ത്.
https://www.facebook.com/Malayalivartha
























