ധാക്കയില്‍ 29 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ നേതാവ് ഇന്ത്യയില്‍ വന്നതായി റിപ്പോര്‍ട്ട്

ബംഗഌദേശിലെ ധാക്ക കഫേയില്‍ 29 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ തലച്ചോറും ജമാത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗഌദേശ് ഭീകര സംഘടനയുടെ നേതാവുമായ മുഹമ്മദ് സുലൈമാന്‍ ഇന്ത്യയില്‍ വന്നതായി റിപ്പോര്‍ട്ട്.
ബംഗഌദേശി പ്രൊഫസര്‍ റസൂല്‍ കരിമിനെ വധിച്ച രണ്ടു ദിവസം കഴിഞ്ഞ് കൊല്‍ക്കത്തയില്‍ യാത്ര ചെയ്യുകയും മലഡിലെ ഒരു ഹോട്ടലില്‍ താമസിക്കുകയും ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം കിട്ടി. ഇസഌമിക് സ്‌റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടത്തുന്ന അന്വേഷകരുടെ പിടിയിലുള്ള മൊഹമ്മദ് മസിയുദ്ദീന്‍ എന്ന അബു മൂസയാണ് വിവരം നല്‍കിയത്. ഏപ്രില്‍ 23 ന് പ്രൊഫസറെ കൊലപ്പെടുത്തിയ കേസിലും ധാക്കയിലെ കഫേയില്‍ ആക്രമണം നടത്തിയ കേസിലും സുലൈമാനു ബന്ധമുണ്ടെന്നും പറഞ്ഞു.
ഇസഌമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള മറ്റൊരു ജെഎംബി പ്രവര്‍ത്തകനും സുലൈമാനും മൂസയുമായി ബംഗാളിലെ മാല്‍ഡാ സ്‌റ്റേഷനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇസഌമിക് സ്‌റ്റേറ്റ് പ്രവര്‍ത്തകന്‍ എന്ന് കരുതുന്ന മറ്റൊരാള്‍ക്കൊപ്പമാണ് ഹോട്ടലില്‍ താമസിച്ചത്. ഇന്ത്യയില്‍ സുലൈമാന്‍ താമസിച്ചു എന്നത് ബംഗഌദേശിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ഈ ഭീകരന്‍ തങ്ങിയെന്ന വാര്‍ത്തകള്‍ ആശങ്കയോടെയാണ് രഹസ്യന്വേഷണ വിഭാഗം പരിഗണിക്കുന്നത്. ഇന്ത്യയില്‍ ഇസഌമിക് സ്‌റ്റേറ്റിന്റെയോ മറ്റ് ഭീകര സംഘടനകളുടേയോ ആക്രമണം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണോ ഇയാള്‍ ഇന്ത്യയില്‍ തങ്ങിയതെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്.
https://www.facebook.com/Malayalivartha
























