ജെഎന്‍യുവില്‍ ബലാത്സംഘവും... സിനിമാ സിഡി നല്‍കാമെന്ന് പറഞ്ഞ് ഗവേഷണ വിദ്യാര്‍ത്ഥി പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി

ഒരിടവേളയ്ക്ക് ശേഷം ജെഎന്‍യുവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം പുകയുന്നു. ഇത്തവണ ബലാത്സംഗമാണ് വിഷയം. ഗവേഷണ വിദ്യാര്‍ത്ഥിക്കെതിരേ സഹപാഠിയാണ് പോലീസില്‍ പരാതി നല്‍കിയത്. സിനിമയുടെ സിഡി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ചതായി ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസെടുത്തു.
ഐസ പ്രവര്‍ത്തകനായ അന്‍മോള്‍ രത്തന്‍ എന്ന വിദ്യാര്‍ത്ഥിയ്‌ക്കെതിരേ ഒന്നാം വര്‍ഷ ഗവേഷണ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്. പീഡനം നടത്തിയ ശേഷം വിവരം ആരോടും പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ വസന്ത്കുഞ്ച് പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
സൈറത്ത് സിനിമ കാണാന്‍ ആഗ്രഹിച്ച് സിനിമയുടെ സിഡി ആരുടെയെങ്കിലും കയ്യിലുണ്ടോ എന്ന് ഫേസ്ബുക്ക് വഴി പരാതിക്കാരി ചോദിച്ചതിന് തന്റെ കയ്യില്‍ ഉണ്ടെന്ന് രത്തന്‍ മറുപടി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബ്രഹ്മപുത്ര ഹോസ്റ്റലില്‍ എത്തിയാല്‍ സിനിമയുടെ സിഡി നല്‍കാമെന്ന് സന്ദേശം നല്‍കി. തുടര്‍ന്നാണ് പെണ്‍കുട്ടി രത്തന്റെ ഹോസ്റ്റലില്‍ എത്തിയതും പീഡനത്തിന് ഇരയായതും.
മയങ്ങിപ്പോകുന്ന എന്തോ പാനീയം നല്‍കിയ ശേഷമായിരുന്നു ബലാത്സംഗം ചെയ്തതെന്നും പെണ്‍കുട്ടി ആരോപിക്കുന്നുണ്ട്. ഗുരുതരമായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്‍മോള്‍ രത്തനെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. തങ്ങള്‍ പരാതിക്കാരിക്കൊപ്പം നില്‍ക്കുന്നതായും നീതിക്കൊപ്പം നില്‍ക്കാനാണ് സംഘടനയുടെ നിലപാടെന്നാണ് ഐസ ഡല്‍ഹി സെക്രട്ടറിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha
























