ഐ.ടി ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ക്ക് വധശിക്ഷയും ഒരാള്‍ക്ക് ജീവപര്യന്തവും

ഐ.ടി ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളില്‍ രണ്ട് പേര്‍ക്ക് വധശിക്ഷയും ഒരാള്‍ക്ക് ജീവപര്യന്തവും. 2009 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. രാത്രി നോയിഡയില്‍ നിന്ന് ജോലി കഴിഞ്ഞ് സൗത്ത് ഡല്‍ഹിയിലെ താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ജിഗിഷയെ കാണാതാവുകയായിരുന്നു.
ഇവരുടെ മൃതദേഹം പിന്നീട് ഹരിയാനയിലെ സുര്‍ജ്കുന്ദില്‍ നിന്നും കണ്ടെത്തി. അന്വേഷണത്തില്‍ പ്രതികള്‍ ജിഗിഷയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ട് പോവുകയും സ്വര്‍ണവും മൊബൈല്‍ ഫോണും എടിഎം പിന്‍ നമ്പറും തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തുകയുമായിരുന്നു എന്ന് തെളിഞ്ഞു.
ജിഗിഷയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതില്‍ നിന്നാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. പ്രതികളില്‍ ഒരാളുടെ കയ്യിലെ പച്ചകുത്തിയ അടയാളം കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞതും ഇവരെ കണ്ടെത്താന്‍ സഹായകമായി.
https://www.facebook.com/Malayalivartha
























