നേത്രാവതി എക്സ്പ്രസില്‍ സ്വയം തീകൊളുത്തിയ തമിഴ്നാട് സ്വദേശി മരിച്ചു

കായംകുളത്തിനു സമീപം നേത്രാവതി എക്സ്പ്രസിലെ ശുചിമുറിയില്‍ സ്വയം തീകൊളുത്തിയ തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് വെല്ലൂര്‍ രാജാഗണപതി നഗറില്‍ ശ്രീനിവാസന്റെ മകന്‍ എസ്. നിവാസാണു (24) മരിച്ചത്. എറണാകുളം മെഡിക്കല്‍ സെന്ററില്‍ ഉച്ചയോടെയാണു മരണം സംഭവിച്ചത്.
കഴിഞ്ഞ 16നു നേത്രാവതി എക്സ്പ്രസിലെ ശുചിമുറിയില്‍ സ്വയം തീകൊളുത്തിയ നിവാസിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ച ശേഷമാണു മെഡിക്കല്‍ സെന്ററിലെത്തിച്ചത്. 60 ശതമാനത്തോളം പൊള്ളലുള്ള നിവാസിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ആദ്യം കള്ളനെന്നു വാര്‍ത്ത പരന്നെങ്കിലും പീന്നീട് ഇയാള്‍ ഐടി വിദഗ്ദ്ധനാണെന്നും പോലീസ് പറഞ്ഞിരുന്നു. എങ്കിലും കാര്യങ്ങള്‍ ദുരൂഹമാണ് ഇപ്പോഴും.
https://www.facebook.com/Malayalivartha
























