റിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ അത്‌ലറ്റിക് താരം സിക്ക ഭീഷണിയില്‍

റിയോ ഒളിമ്പിക്‌സിനു ശേഷം ബംഗളൂരുവില്‍ തിരിച്ചെത്തിയ അത്‌ലറ്റിക്ക് താരം സിക്ക വൈറസ് ഭീതിയില്‍. വനിതാ വിഭാഗം 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ മത്സരിച്ച സുധാ സിംഗാണ് സിക്ക വൈറസ് ഭീതിയില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്നത്. പനിയും ശരീരവേദനയും അനുഭവപ്പെട്ട താരത്തിന്റെ കാര്യത്തില്‍ ആശുപത്രി അധികൃതര്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
ശനിയാഴ്ച ബ്രസീലില്‍ നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയ സുധ സിംഗിന് സന്ധി വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുധയുടെ രക്ത സമ്മര്‍ദവും കുറഞ്ഞിരുന്നു. ഇതോടെ താരത്തെ സിക്ക വൈറസ് ബാധിച്ചോയെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുകയായിരുന്നു. സുധയുടെ രക്ത സാമ്പിള്‍ സിക്ക വൈറസ് പരിശോധന നടത്താന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. സുധയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
വനിതാ വിഭാഗം 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ മത്സരത്തിച്ച സുധാസിംഗിന് യോഗ്യത നേടാനായിരുന്നില്ല. ഹീറ്റ്‌സില്‍ ഒമ്പതാമതായി ഫിനിഷ് ചെയ്ത സുധ ആകെ മത്സരിച്ചവരില്‍ മുപ്പതാം സ്ഥാനത്താണ് എത്തിയത്.
https://www.facebook.com/Malayalivartha
























