ആന്ധ്രയും തെലുങ്കാനയും പ്രളയത്തില്‍; 17 മരണം

ആന്ധ്രയിലും അയല്‍ സംസ്ഥാനമായ തെലുങ്കാനയിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേനയെ വിന്യസിച്ചു. പലയിടങ്ങളിലും ആളുകള്‍ ഒറ്റപ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗതാഗത വാര്‍ത്താവിനിമയ സംവിധാനങ്ങളെ മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, മഴയുടെ പശ്ചാത്തലത്തില്‍ തെലുങ്കാനയിലെ ഐടി കമ്പനികളിലെ ജീവനക്കാരോട് വീടുകളില്‍ ഇരുന്നു ജോലിചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മഴമൂലം യാത്ര ദുരിതമായ സാഹചര്യത്തിലാണിത്.
https://www.facebook.com/Malayalivartha


























