മാളത്തിലൊളിച്ച് പാകിസ്ഥാന്‍; 200 തീവ്രവാദികളെ പാകിസ്ഥാന്‍ താല്‍കാലികമായി പിന്‍വലിച്ചു

ഉറി ആക്രമണത്തിന്റെ പ്രത്യാക്രമണം ഭയന്ന് പാകിസ്ഥാന്‍ പിന്‍വലിച്ചു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ സജ്ജമാക്കിയിരുന്ന 200 തീവ്രവാദികളെ പാകിസ്ഥാന്‍ താല്‍കാലികമായി പിന്‍വലിച്ചുവെന്ന് ഇന്റലിജന്‍സും മറ്റ് സുരക്ഷാ ഏജന്‍സികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് നല്‍കിയിരുന്ന അവധിയും പാകിസ്ഥാന്‍ പിന്‍വലിച്ചിട്ടുണ്ട്.
കേന്ദ്രം വളരെ ശക്തമായ നിരീക്ഷണം തന്നെ അതിര്‍ത്തിയില്‍ നടത്തുന്നുണ്ട്. എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ ഇന്ത്യന്‍ ഏജന്‍സികളും ശ്രമിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പ്രതിരോധ മന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























