കാവേരി പ്രശ്‌നം പരിഹരിക്കാനാവശ്യപ്പെട്ടുക്കൊണ്ട് കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ മോഡിയ്ക്ക് കത്തയച്ചു

കാവേരി പ്രശ്‌നം പരിഹരിക്കാനായി എത്രയും വേഗം നടപടി കൈക്കെള്ളണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ കത്തയച്ചു. ബംഗളൂരുവിലെ സുമ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കാവേരി വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കാവേരി പ്രശ്‌നത്തിന്റെ പേരില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ പ്രശ്‌നം പരിഹരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഉണ്ടായ കര്‍ണാടകതമിഴ്‌നാട് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് രംഗത്ത് വന്നത്.
സ്‌കൂളിന്റെ വിലാസവും പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വിലാസവും എഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി കുട്ടികള്‍ നഗരത്തില്‍ പ്രകടനം നടത്തി. തമിഴ്‌നാടിന് കാവേരി വെള്ളം വിട്ടുകൊടുക്കില്ലെന്ന് കര്‍ണാടക നിയമസഭ പ്രമേയം പാസാക്കി രണ്ട് ദിവസത്തിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ തെരുവില്‍ ഇറങ്ങിയത്.
ഈ മാസം 27 വരെ 6000 ഘനയടി വെള്ളം തമിഴ്‌നാടിന് വിട്ടു കൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ചു കൊണ്ടാണ് കര്‍ണാടക നിയമസഭ പ്രമേയം പാസാക്കിയത്.
https://www.facebook.com/Malayalivartha

























