ടിക്കറ്റിനായി യാത്രക്കാരി നല്‍കിയ നോട്ടിനെച്ചൊല്ലി തര്‍ക്കം; ബസില്‍ നിന്നും പുഴയിലേക്ക് ചാടിയ കണ്ടക്ടറെ കാണാതായി

ടിക്കറ്റിനെച്ചൊല്ലി യാത്രക്കാരിയുമായി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഓടുന്നബസില്‍ നിന്ന് കണ്ടക്ടര്‍ പുഴയിലേക്ക് ചാടി. കര്‍ണ്ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ ജീവനക്കാരന്‍ ദേവദാസാണ് (42) പുഴയിലേക്ക് ചാടിയത്. ഒഴുക്കില്‍പ്പെട്ട ഇദ്ദേഹത്തെ ഇപ്പോള്‍ കാണാനില്ല. കുമാരധാരയില്‍ ഞായറാഴ്ചയാണ് സംഭവം.
ഞായറാഴ്ച രാവിലെ മംഗലുരു സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട ബസില്‍ കയറിയ യാത്രക്കാരി ടിക്കറ്റ് എടുത്തെങ്കിലും ചില്ലറയില്ലാത്തതിനാല്‍ ബാക്കി നല്‍കാന്‍ ദേവദാസ് താമസിച്ചു. പിന്നീട് ബാക്കി നല്‍കിയപ്പോള്‍ താന്‍ നല്‍കിയത് 500 രൂപയാണെന്ന് യാത്രക്കാരി പറഞ്ഞു. 100 രൂപയാണ് നല്‍കിയതെന്ന് കണ്ടക്ടര്‍. ഒടുവില്‍ പ്രശ്‌നം വഷളായപ്പോള്‍ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ബസ് കസബ പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചു. പൊലീസ് മുന്‍പാകെ പ്രശ്‌നം ഒതത്തു തീര്‍പ്പാക്കുകയും ചെയ്തു.
എന്നാല്‍ യാത്ര പുനരാരംഭിച്ചതോടെ യുവതി വീണ്ടും തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ബസ് കുമാരധാര പാലത്തിലെത്തിയപ്പോള്‍ കണ്ടക്ടര്‍ പുഴയിലേക്ക് ചാടുകയായിരുന്നു. സുബ്രഹ്മണ്യ സ്‌റ്റേഷനില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ദേവദാസിനെ കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha


























