സണ്ണിക്കൊപ്പം സെല്‍ഫിയെന്ന മോഹനവാഗ്ദാനവുമായി ഫ്രീഡം 251 ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും തലപ്പൊക്കുന്നു

ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള സ്മാര്‍ട്ട്‌ഫോണ്‍ എന്ന അവകാശവാദവുമെത്തിയ ഫ്രീഡം 251 ഇറങ്ങും മുമ്പ് തന്നെ ഒരുപാട് വിവാദങ്ങള്‍ തൊടുത്തുവിട്ട സ്മാര്‍ട്ട്‌ഫോണായിരുന്നു. വെറും 251 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞ ഫോണ്‍ വാങ്ങുവാനായി നിരവധി പേരാണ് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തത്.
റിങ്ങിങ് ബെല്‍ എന്ന കമ്പനിയായിരുന്നു ഫ്രീഡം 251 ന് പിന്നില്‍. ഇത്രയും നാളായിട്ടും ഫോണ്‍ ആര്‍ക്കും കിട്ടിയില്ലെന്ന് മാത്രമല്ല പദ്ധതി വന്‍ തട്ടിപ്പാണെന്നും പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാലിതാ ചെറിയ ഇടവേളയ്ക്ക് ശേഷം ഫ്രീഡം 251 വീണ്ടും തലപ്പൊക്കുന്നു. കമ്പനിയുടെ ലോയല്‍റ്റി കാര്‍ഡ് പദ്ധതിയുടെ പ്രമോട്ടറായി ബോളിവുഡ് താരം സണ്ണി ലിയോണിനെ നിശ്ചയിച്ചതിനാലാണ് ഫ്രീഡം 251 വീണ്ടും വാര്‍ത്തകളില്‍ നിറയാന്‍ കാരണം.
കമ്പനിയുടെ കാര്‍ഡെടുക്കുന്നവര്‍ക്ക് സണ്ണി ലിയോണിന്റെ പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കുമെന്നാണ് കമ്പനിയുടെ വാദം. മാത്രമല്ല തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് താരത്തിനൊപ്പം സെല്‍ഫിയും എടുക്കാം.
നവംബര്‍ 8നും 9നുമായി ഇന്ത്യയിലെ പ്രധാനപ്പെട്ട നാല് നഗരങ്ങളില്‍ വച്ച് പരിപാടി നടത്തുമെന്നും കാര്‍ഡ് ഉടമകള്‍ക്ക് ഫീഡം 251 ഫോണുകള്‍ സൗജന്യമായി വിതരണം ചെയ്യുംമെന്നും കമ്പനി അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha


























