ഓപ്പറേഷന്‍ ടേബിളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന രോഗിയ്‌ക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സെല്‍ഫിക്കെതിരെ വ്യാപക പ്രതിഷേധം

സെല്‍ഫി ഭ്രമം എവിടെയും. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സെല്‍ഫിയുമായി ഒരു സംഘം ഡോക്ടര്‍മാര്‍. ഓപ്പറേഷന്‍ ടേബിളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന രോഗിയ്‌ക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സെല്‍ഫിയാണ് വൈറലാകുന്നത്. രോഗിയെ ഓപ്പറേഷന്‍ ചെയ്യുന്ന സമയത്ത് ചിരിച്ച് സെല്‍ഫിക്ക് പോസ് ചെയ്ത ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും സെല്‍ഫിയ്‌ക്കെതിരെ വ്യാപകപ്രതിഷേധം ഉയരുന്നു. ഇതിനോടകം തന്നെ ഡോക്ടര്‍മാരുടെ ഈ കാട്ടാള പ്രവര്‍ത്തിയ്ക്ക് എതിരേ ശക്തമായ പ്രതിഷേധം ആണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ആതുരസേവനത്തിന്റെ മഹത്വം മറന്നുകൊണ്ടുള്ള ഈ ചിത്രം സോഷ്യല്‍മീഡയയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്.ചിത്രത്തിലെ ഡോക്ടര്‍മാരെയും നഴ്‌സ്മാരെയും പിരിച്ചുവിടണമെന്നാണ് ആവശ്യം ഉയരുന്നത്.'എല്ലാ വിഭാഗത്തിലും കാണും നാണം കേടുത്താനായി കുറച് ആള്‍കാര്‍'.'നാണം കെട്ട നാളെ മനസാക്ഷിയുണ്ടെങ്കില്‍ നീയൊക്കെ ഇത്ര ഹാപ്പിയായ് സെല്‍ഫി എടുക്കുമായിരുന്നോ' എന്നിങ്ങനെ അതിരൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ പ്രതികരിയ്ക്കുന്നത്.
https://www.facebook.com/Malayalivartha


























