കാവേരി പ്രശ്‌നം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കാവേരി നദീജല തര്‍ക്കക്കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നാടിന് ഇപ്പോള്‍ വെള്ളം നല്‍കാനാവില്ലെന്ന് കര്‍ണാടക ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രതിദിനം ആറായിരം ക്യു സെക്‌സ് ജലം നല്‍കണമെന്ന ഉത്തരവില്‍ മാറ്റം വരുത്തണമെന്ന കര്‍ണാടകയുടെ അപേക്ഷ കോടതി പരിഗണിക്കും.
എന്നാല്‍ കോടതി ഉത്തരവ് നടപ്പിലാക്കുന്നത് വരെ കര്‍ണാടകയുടെ അപേക്ഷയില്‍ വാദം കേള്‍ക്കരുതെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് കണക്കിലെടുത്ത് ബെംഗളൂരുവില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha


























