Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

15 കാരിയെ 18 വയസുകാരന്റെ കൂടെ ജീവിക്കാന്‍ അനുവദിച്ചുകൊണ്ട് ദക്ഷിണ ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവിന്റെ ഉത്തരവ്

22 MARCH 2017 11:03 AM IST
മലയാളി വാര്‍ത്ത

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമ(പോക്സോ)ത്തിന്റെ പരിധിയില്‍ മുസ്ലിം വ്യക്തിനിയമം വരില്ലെന്നു ഡല്‍ഹി ഹൈക്കോടതി. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ പോക്സോയും മുസ്ലിം വ്യക്തിനിയമവും തമ്മില്‍ വൈരുധ്യം നിലനില്‍ക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. 15 വയസുള്ള പെണ്‍കുട്ടിയെ 18 വയസുകാരന്റെ കൂടെ ജീവിക്കാന്‍ അനുവദിച്ചുകൊണ്ടാണ് ദക്ഷിണ ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവിന്റെ ഉത്തരവ്. 

പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതി ഹൈക്കോടതി തള്ളി. യുവാവ് തന്റെ മകളെ വശീകരിച്ചു തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് ദക്ഷിണ ഡല്‍ഹിയിലെ വീട്ടമ്മയാണ് കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയുടെ ഉമ്മയുടെ പരാതിയില്‍ പോലീസ് കര്‍ശന വകുപ്പുകളുള്ള പോക്സോ പ്രകാരം യുവാവിനെതിരേ കേസെടുക്കുകയും ചെയ്തു. തട്ടിക്കൊണ്ടു പോകല്‍, ബലാല്‍സംഗം എന്നീ കുറങ്ങളാണു യുവാവിനെതിരേ ചുമത്തിയത്. പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയ ശേഷം അവര്‍ മാതാപിതാക്കളുടെ കൂടെ പോകാന്‍ കൂട്ടാക്കിയില്ല. ഇതേതുടര്‍ന്ന് അഭയകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. കേസ് പരിഗണിക്കവെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണം കോടതി തള്ളി. 

ഋതുമതിയാവുന്നതോടെ മുസ്ലിം വ്യക്തിനിയമത്തില്‍ പെണ്‍കുട്ടികള്‍ക്കു വിവാഹപ്രായമെത്തി. ഇക്കാരണത്താല്‍ 15 വയസുകാരിയുടെ വിവാഹം വ്യക്തിനിമയപ്രകാരം സാധുവാണ്. നിയമപ്രകാരം പെണ്‍കുട്ടിക്കു വിവാഹപ്രായം എത്തിയിട്ടില്ലെങ്കിലും മുസ്ലിം വ്യക്തിനിയമപ്രകാരം ഇരുവരും വിവാഹിതരായി ജീവിക്കുന്നതിന് എതിരല്ലെന്ന് കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികള്‍ ചൂഷണംചെയ്യപ്പെടുന്നത് തടയാന്‍ പോക്സോ നിയമം അപര്യാപ്തമാണെന്നും കോടതി നിരീക്ഷിച്ചു. 

പോക്സോ പ്രകാരം 15 വയസുകാരിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. മാത്രമല്ല, വിവാഹത്തിന് സമ്മതം തേടാനുള്ള പ്രായവും ആയിട്ടില്ല. എന്നാല്‍ കേസിലെ പെണ്‍കുട്ടി വിശ്വസിക്കുന്ന വ്യക്തിനിയമപ്രകാരം പെണ്‍കുട്ടിക്കു വിവാഹം കഴിക്കാവുന്നതുമാണ്. പോക്സോ നിയമമാക്കിയപ്പോള്‍ ഇത്തരത്തിലുള്ള ഘടകങ്ങള്‍ പാര്‍ലമെന്റ് മുന്‍കൂട്ടിക്കണ്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (7 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (22 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (32 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (12 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

Malayali Vartha Recommends