ബാബ്‌റി മസ്ജിദ് കേസ് രണ്ടാഴ്ചത്തേക്കു മാറ്റി

ബാബ്‌റി മസ്ജിദ് ഗൂഢാലോചന കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു. ഇതു രണ്ടാം തവണയാണ് കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടി മാറ്റിവയ്ക്കുന്നത്. ഏപ്രില്‍ ആറിലേക്കാണ് കേസ് മാറ്റി വച്ചിരിക്കുന്നത്.
ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കേണ്ടതുണ്ടോ എന്ന വിഷയത്തിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്.
അലഹബാദ് ഹൈക്കോടതി ഇവര്‍ക്കേതിരെയുള്ള ഗൂഢാലോചന കുറ്റം നേരെത്തെ റദ്ദാക്കിയിരുന്നു. ഇതിനേതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി മാറ്റിവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























