Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഒടുവിൽ ചിന്നമ്മയെ കൈവിട്ടു പാർട്ടി. എടപ്പാടിയുടെ നാടകീയ നീക്കത്തിൽ മന്നാര്‍ഗുഡി മാഫിയ നിലം പൊത്തുന്നു.

18 APRIL 2017 04:42 AM IST
മലയാളി വാര്‍ത്ത

കാത്തിരുന്ന അനിവാര്യ ദുരന്തത്തിലേക്ക് ചിന്നമ്മ. മന്നാര്‍ഗുഡി മാഫിയ പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തതോടെ ശശികലയ്ക്കൊപ്പം ഉറച്ചുനിന്ന പല നേതാക്കളും ഇപ്പോള്‍ മാറിചിന്തിക്കുന്നു. ‘ചിന്നമ്മ’ യെയും കുടുംബാംഗങ്ങളെയും ഒഴിവാക്കി അണ്ണാ ഡിഎംകെയിൽ ഐക്യമുണ്ടാക്കാൻ പനീർസെൽവം പക്ഷവും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള ഒൗദ്യോഗികപക്ഷവും ഒരുമിക്കുന്നു.

രാത്രി പതിനൊന്നരയോടെ മാധ്യമങ്ങളെ കണ്ട ധനമന്ത്രി ജയകുമാറാണു നിർണായക തീരുമാനം അറിയിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി ശശികലയെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി ദിനകരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും പുറത്താക്കുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകിയില്ലെങ്കിലും അവർക്കെതിരെയുള്ള പടയൊരുക്കമാണെന്നു വ്യക്തം.തിരഞ്ഞെടുപ്പ് കമ്മിഷനെ കൈക്കൂലി കൊടുത്തു സ്വാധീനിക്കാൻ ശ്രമിച്ചതിനു ദിനകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിന്റെ തുടർച്ചയായാണു നാടകീയ നീക്കങ്ങൾ.

‘അമ്മ’യുടെ നേതൃത്വത്തിൽ മുന്നോട്ടു പോയതുപോലെ തുടരുമെന്നും പാർട്ടിയുടെയും സർക്കാരിന്റെയും സുരക്ഷിതഭാവി മുന്നിൽ കണ്ടാണു തീരുമാനമെന്നും എടപ്പാടിയുടെ വിശ്വസ്തൻ കൂടിയായ മന്ത്രി ജയകുമാർ അറിയിച്ചു. രണ്ടില ചിഹ്നത്തിനു കീഴിൽ തന്നെ മൽസരിക്കണമെന്ന ലക്ഷ്യം സാധിക്കുമെന്നും പറഞ്ഞു.

ശശികല, ദിനകരൻ എന്നിവരുടെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, ജനറൽ സെക്രട്ടറി പദത്തെ ചോദ്യം ചെയ്തു പനീർസെൽവം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ടു പാർട്ടി നേതാക്കളെല്ലാം സത്യവാങ്മൂലം നൽകുമെന്നും മന്ത്രി അറിയിച്ചു. പനീർസെൽവത്തെ ഏറ്റവും കൂടുതൽ എതിർത്തിരുന്ന ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ തമ്പിദുരൈ തീരുമാനത്തെ സ്വാഗതം ചെയ്തതും ശ്രദ്ധേയമായി.

സ്വത്തുകേസിൽ ജയിലിലുള്ള ശശികലയെ സന്ദർശിക്കാനായി ദിനകരൻ ബെംഗളൂരുവിലായിരുന്ന സമയത്താണ് ഐക്യ ചർച്ചകൾ അരങ്ങേറിയത്. ശശികലയും ദിനകരനും രണ്ടു ദിവസത്തിനകം രാജിവച്ചില്ലെങ്കിൽ പനീർസെൽവത്തിനൊപ്പം പോകുമെന്നു മുതിർന്ന മന്ത്രിമാർ മുന്നറിയിപ്പു നൽകിയതായും അഭ്യൂഹങ്ങളുണ്ടായി.

രാത്രിയാണു പി. തങ്കമണി, ഉദുമലൈ രാധാകൃഷ്ണൻ എന്നീ മന്ത്രിമാരുടെ വസതികളിൽ 16 മന്ത്രിമാരും ഭൂരിഭാഗം എംഎൽഎമാരും പങ്കെടുത്ത ചർച്ചകൾ ചൂടുപിടിച്ചതും ഒടുവിൽ തീരുമാനം പ്രഖ്യാപിച്ചതും. ശശികല കുടുംബത്തെ ഒഴിവാക്കിയാൽ പാർട്ടിയിലെ യോജിപ്പിനു തടസ്സങ്ങളൊന്നുമില്ലെന്ന നിലപാടിലാണിപ്പോൾ പനീർസെൽവവും പളനിസാമിയും.

അതേസമയം, 40 എംഎൽഎമാരുടെയെങ്കിലും പിന്തുണ ഇപ്പോഴും ശശികല ക്യാംപിനുണ്ടെന്ന സൂചനകളും ശക്തമാണ്. അതിനാൽ, തിടുക്കപ്പെട്ടു നടപടിയുണ്ടായാൽ സർക്കാർ താഴെപ്പോകുമെന്ന ആശങ്കയും ചിലർ പങ്കുവച്ചു.

പാർട്ടിയിൽ ഒറ്റപ്പെട്ടാൽ ഒപ്പമുള്ള എംഎൽഎമാരെ അടർത്തിമാറ്റി ഡിഎംകെ സർക്കാരിനു പുറത്തുനിന്നു പിന്തുണ നൽകാനും ശശികല വിഭാഗം മടിക്കില്ലെന്നതും കണക്കിലെടുക്കണമെന്ന അഭിപ്രായമുയർന്നു.

ആർകെ നഗറിലെ വോട്ടർമാർക്കു പണം കൊടുത്തതുമായി ബന്ധപ്പെട്ടു ദിനകരന്റെ അടുത്ത അനുയായി മന്ത്രി വിജയഭാസ്കറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിനെത്തുടർന്നാണു ശശികല ക്യാംപിൽ അസ്വസ്ഥതകൾ പുകഞ്ഞു തുടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends