കശ്മീരില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇനി പ്ലാസ്റ്റിക് ബുള്ളറ്റുകള്‍

കശ്മീര്‍ താഴ്‌വരയില്‍ പ്രതിഷേധക്കാരുടെ കല്ലേറ് രൂക്ഷമായതോടെ കലാപകാരികളെ നിയന്ത്രിക്കാന്‍ സൈന്യം പ്ലാസ്റ്റിക് ബുള്ളറ്റുകളുമായി രംഗത്തെത്തി. വെടിയേല്‍ക്കുന്നവരുടെ ശരീരത്തിന് വലിയ അപകടമുണ്ടാക്കുന്നില്ല എന്ന് കണ്ടതിനെ തുടര്‍ന്നാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി വ്യാപകമായി ഉപയോഗിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
കശ്മീര്‍ താഴ്‌വരയില്‍ വീണ്ടും സംഘര്‍ഷമുണ്ടായതോടെ ദിവസനേ ആയിരത്തിലധികം പ്ലാസ്റ്റിക് ബുള്ളറ്റുകളാണ് നിര്‍മിക്കുകയും സൈന്യത്തിന് കൈമാറുകയും ചെയ്യുന്നതെന്ന് സൈനിക വക്താക്കള്‍ പറയുന്നു. എന്നാല്‍ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സൈന്യവുമായി കലാപകാരികള്‍ വീണ്ടും ഏറ്റുമുട്ടല്‍ തുടങ്ങിയതില്‍ പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. തുടര്‍ന്നാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പ്ലാസ്റ്റിക്ക് ബുള്ളറ്റുകളും പാവ ബുള്ളറ്റുകളുമായി സൈന്യം രംഗത്തെത്തിയത്. സൈന്യത്തിന്റെ നോണ്‍ ലെത്തല്‍(മരണമുണ്ടാക്കാത്ത) വിഭാഗത്തില്‍ പെടുന്നതാണ് പ്ലാസ്റ്റിക് ബുള്ളറ്റുകളും പാവ ബുള്ളറ്റുകളും.
പെല്ലറ്റ് തോക്കുകള്‍ വെടിയേല്ക്കുന്നവരുടെ ശരീരത്തില്‍ വലിയ അപകടമുണ്ടാക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്ന് ഇതിന് പകരം ഉപയോഗിക്കാവുന്ന ബുള്ളറ്റുകള്‍ വികസിപ്പിച്ചെടുക്കാന്‍ സുപ്രീംകോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പ്ലാസ്റ്റിക് ബുള്ളറ്റുകളും പാവ ബുള്ളറ്റുകളും വ്യാപകമായി ഉപയോഗിക്കാന്‍ സൈന്യം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























