അബദ്ധത്തില്‍ കന്നുകുട്ടിയെ കൊന്നതിനെ തുടര്‍ന്ന് ഗ്രാമീണര്‍ ബഹിഷ്‌കരിച്ചതില്‍ മനംനൊന്ത് കൗമാരക്കാരന്‍ ജീവനൊടുക്കി

അബദ്ധത്തില്‍ കന്നുകുട്ടിയെ കൊന്നതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ ബഹിഷ്‌കരിച്ചതില്‍ മനംനൊന്ത് കൗമാരക്കാരന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗോപാല്‍പുര്‍ ബരാന്ദി ഗ്രാമത്തിലാണ് സംഭവം. രാമു എന്ന പതിനെട്ടുകാരനാണ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഗോണ്ടയിലെ ഇതിയാതോക് റെയില്‍ട്രാക്കില്‍നിന്ന് രാമുവിന്റെ മൃതദേഹം കണ്ടെടുത്തു.
വീട്ടില്‍ വളര്‍ത്തിയിരുന്ന കന്നുകുട്ടിയെ മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് രാമു ചുറ്റിക കൊണ്ട് അടിച്ചിരുന്നു. ഇതിനുശേഷം കന്നുകുട്ടിയെ മരത്തില്‍കെട്ടിയിട്ടു. മണിക്കൂറുകള്‍ക്കുശേഷം തിരിച്ചെത്തിയപ്പോള്‍ കന്നുകുട്ടിയെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു.
കന്നുകുട്ടി ചത്തതിനു പിന്നാലെ ഗ്രാമവാസികള്‍ യോഗം ചേര്‍ന്ന് രാമുവിനെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ശനിയാഴ്ച 11ന് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഇതിനുമുന്‌പേ രാമു ജീവനൊടുക്കി. സംഭവത്തില്‍ രാമുവിന്റെ കുടുംബം ഇതേവരെ പരാതി നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha

























