സൂര്യതാപം മൂലം കുടിലിന് തീപിടിച്ച് ഉറങ്ങുകയായിരുന്ന നാലു കുട്ടികള്‍ വെന്തു മരിച്ചു

ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ വനമേഖലയിലാണ് സംഭവം. കടുത്ത ചൂടില്‍ കുടിലിന് സമീപം തീപിടിച്ചാണ് ഇരട്ടക്കുട്ടികളടക്കം നാലു പിഞ്ചു സഹോദരങ്ങള്‍ മരിച്ചത്. അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളും ഒരു വയസ്സുള്ള ഇരട്ടക്കുട്ടികളുമാണ് തീപിടുത്തത്തില്‍ വെന്തു മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവം നടന്നത്. കുടിലിനുള്ളില്‍ പകല്‍ സമയത്ത് കുട്ടികള്‍ ഉറങ്ങുകയായിരുന്നു. കുടിലിന് സമീപമുള്ള പുല്ലിനും ഉണങ്ങിയ ഇലകള്‍ക്കും പിടിച്ച തീ കുടിലിലേക്ക് പടരുകയായിരുന്നു. സൂര്യന്റെ കടുത്ത ചൂടിനാലാണ് കരിയിലകള്‍ക്ക് തീപിടിച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























