ആറ് ഭാര്യമാരും 54 മക്കളുമായി ഈ ട്രക്ക് ഡ്രൈവര്‍

രണ്ടു മക്കളെയും ഒരു ഭാര്യയെയും വളര്‍ത്താന്‍ കഷ്ടപ്പെടുന്ന രാജ്യത്ത് ആറ് ഭാര്യമായിലായി 54 മക്കളുമായി ഒരു ട്രക്ക് ഡ്രൈവര്‍. പാകിസ്താനിലെ ക്വറ്റ സ്വദേശിയായ അബ്ദുള്‍ മജീദ് മെന്‍ഗലാണ് ആറു ഭാര്യമാരിലായി 54 മക്കളുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 70 കാരനായ അബ്ദുള്‍ മജീദ് ട്രക്ക് ഡ്രൈവറാണ്. പന്ത്രണ്ട് മക്കള്‍ പലപ്പോഴായി മരിച്ചതോടെ നിലവില്‍ 42 മക്കളാണ് ഇദ്ദേഹത്തിനുള്ളത്. ഇതില്‍ 22 പേര്‍ ആണ്‍ കുട്ടികളും 20 പേര്‍ പെണ്‍കുട്ടികളുമാണ്.
പതിനെട്ടാം വയസിലായിരുന്നു അബ്ദുള്‍ മജീദ് ആദ്യ ഭാര്യയെ വിവാഹം കഴിക്കുന്നത്. ഇതിന് ശേഷം അഞ്ച് യുവതികളേയും വിവാഹം കഴിച്ചു. ഇതില്‍ രണ്ട് ഭാര്യമാരെ നഷ്ടമായി. ഇടക്കാലത്ത് ജോലി നഷ്ടപ്പെട്ടതും സാമ്പത്തിക പ്രതിസന്ധി നേരിട്ടതുമാണ് ഭാര്യമാരും കുട്ടികളും മരിക്കാന്‍ കാരണമായതെന്ന് ഇദ്ദേഹം പറയുന്നു. കുട്ടികളെ വേണ്ട രീതിയില്‍ പരിപാലിക്കാന്‍ കഴിഞ്ഞില്ല. രോഗം പിടിപെട്ട ഭാര്യമാര്‍ക്ക് യഥാസമയത്ത് ചികിത്സ നല്‍കാന്‍ കഴിയാത്തതും പ്രതിസന്ധി സൃഷ്ടിച്ചുവെന്നും അദ്ദേഹം പറയുന്നു.
ആദ്യകാലങ്ങളില്‍ തനിക്ക് മെച്ചപ്പെട്ട ആരോഗ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കഠിനാധ്വാനം ചെയ്തു. ജോലി ചെയ്ത് ലഭിക്കുന്ന പണം കൊണ്ട് കുഞ്ഞുങ്ങളേയും ഭാര്യമാരേയും നല്ല രീതിയില്‍ നോക്കി. പിന്നീടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നും അബ്ദുള്‍ മജീദ് പറഞ്ഞു.
അബ്ദുള്‍ മജീദിന്റെ മൂത്ത മകന്‍ അബ്ദുള്‍ ബാരി (32) ഇപ്പോള്‍ ഡ്രൈവര്‍ ജോലി ചെയ്യുകയാണ്. പിതാവിന്റേയും മകന്റേയും വരുമാനംകൊണ്ടാണ് ഈ വലിയ കുടുംബം ജീവിച്ചുപോകുന്നത്. എഴു മുറികളുള്ള വീട്ടിലാണ് അബ്ദുള്‍ മജീദും കുടുംബവും കഴിയുന്നത്. മക്കള്‍ എല്ലാവരും അവരുടെ മാതാക്കള്‍ക്കൊപ്പമാണ് അന്തിയുറങ്ങുന്നത്.
https://www.facebook.com/Malayalivartha

























