ഈ ചൈനക്കാരുടെ ഒരു പേരെ..സി.ജിന്‍പിങിന്റെ പേര് തെറ്റായി പറഞ്ഞ ഡിഡി ന്യൂസ് റീഡറുടെ പണിപോയി

വാര്‍ത്താ അവതാരകര്‍ക്ക് പറ്റുന്ന തെറ്റ് സോഷ്യല്‍ മീഡിയയിലൂടെ കണ്ട് ചിരിക്കുന്നവരാണ് നാം. ചൈനീസ് പ്രസിഡന്റ് സിജിന്‍പിങ് വന്നപ്പോള്‍ ഒരു ദൂരദര്‍ശന്‍ അവതാരകനു പണി കിട്ടി. ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റായി ഉച്ചരിച്ചതിനെ തുടര്‍ന്ന് അവതാരകന് പണിപോയതായി. ദ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തുവിട്ട വാര്‍ത്തയാണ് ഇതുസംബന്ധിച്ച് ഏറ്റവും പുതിയത്.
സി ജിന്‍പിങ് ഇന്ത്യയിലെത്തിയ ദിവസം അര്‍ധരാത്രി വാര്‍ത്ത വായിക്കാനെത്തിയ കാഷ്വല്‍ റീഡര്‍ക്കാണ് പ്രസിഡന്റ് സി ജിന്‍പിങിന്റെ പേര് \'ഇലവന്‍ ജിന്‍പിങ് \' എന്ന് വായിച്ചതിനെ തുടര്‍ന്ന് പണിപോയത്. സി ജിന്‍പിങ് എന്ന് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ സി(XI)എന്നത് റോമന്‍ സംഖ്യയാകുമെന്ന് തെറ്റിദ്ധരിച്ച് \'ഇലവന്‍\' എന്ന് വായിക്കുകയായിരുന്നു. എന്തായാലും അദ്ദേഹത്തിന് ഉടനടി പണിപോയിക്കിട്ടി.
പരിചയ സമ്പന്നരായ വാര്‍ത്താ അവതാരകര്‍ അര്‍ധരാത്രിയില്‍ വാര്‍ത്ത വായിക്കാന്‍ ഉണ്ടാകാത്തതിനാല്‍ കാഷ്വല്‍ റീഡര്‍മാരാണ് ഈ സമയത്തെ ബുള്ളറ്റിനുകള്‍ കൈകാര്യം ചെയ്തുവരുന്നത്.
സി ജിന്‍പിങിന്റെ പേര് തെറ്റായി ഉച്ചരിച്ച ഫ്രഞ്ച് വാര്‍ത്താ അവതാരകന്റെ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചു വരുന്നതിനിടെയാണ് ഈ സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























