സന്ദര്‍ശനം പൂര്‍ത്തിയാക്കി ജിന്‍പിങ് മടങ്ങി, മോഡിക്ക് ചൈനയിലേക്ക് ക്ഷണം

മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് മടങ്ങി. ഭാര്യ പെങ് ലിയുനൊപ്പം ബുധനാഴ്ചയാണ് സി ജിന്‍പിങ് ഇന്ത്യയിലെത്തിയത് .ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചത്.
അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ചൈനീസ് പ്രസിഡന്റിനെയും സംഘത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. മടങ്ങിപ്പോകുന്നതിന് മുമ്പ് ലോക്‌സഭാ സ്പീകര്‍ സുമിത്ര മഹാജന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവരുമായും സി ജിന്‍പിങ് കൂടിക്കാഴ്ച നടത്തിയിരുന്നു.
തന്റെ സ്വന്തം ഗ്രാമമായ സിയാന്‍ സന്ദര്‍ശിക്കുന്നതിന് മോദിയെ അദ്ദേഹം ചൈനയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























