കരുതല്‍ തടങ്കലിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഏതെങ്കിലും കേസുകളുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലില്‍ കഴിയുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട്‌ചെയ്യാന്‍ അവകാശമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. മഹാരാഷ്ട്ര, ഹര്യാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒക്ടോബര്‍ 15ന് നടക്കാനിരിക്കെയാണ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് സമയമാവുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരെ കരുതല്‍ തടങ്കലില്‍ ആക്കാറുണ്ട്. ഇവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കരുതെന്നാണ് കമ്മിഷന്റെ നിര്‍ദ്ദേശം.
തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ഏതെങ്കിലും കാരണവശാല്‍ കസ്റ്റഡിയില്‍ എടുക്കുകയാണെങ്കില്‍ അത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരിക്കണം. ജൂനിയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥന്‍ നേതാക്കളെ കസ്റ്റഡിയില്‍ എടുക്കരുതെന്ന് ഉറപ്പു വരുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha


























