ഐ.എസ്.ആര്‍.ഓയുടെ അടുത്ത ലക്ഷ്യം സൂര്യനിലേക്ക്

ഐ.എസ്.ആര്‍.ഓയുടെ അടുത്ത ലക്ഷ്യം സൂര്യനാണെന്ന് ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ചൊവ്വയിലേക്കുള്ള മംഗള്‍യാന്‍ ദൗത്യം പൂര്‍ത്തിയായാല്‍ 2017 ആകുമ്പോഴേക്കും സൂര്യനെ ലക്ഷ്യം വെച്ചുള്ള ദൗത്യം ഐ.എസ്.ആര്‍.ഒ ഏറ്റെടുക്കും. ഇന്ത്യയുടെ ചൊവ്വാദൗത്യത്തില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക് ഒരു പങ്കും അവകാശപ്പെടാനാവില്ലെന്നും മംഗള്‍യാന്‍ പൂര്‍ണമായും തദ്ദേശീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയുമായി ശാസ്ത്ര ഗവേഷണ രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള പദ്ധതി ഉടന്‍ ഏറ്റെടുക്കുമെന്നും നാസയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























