ഇനി വിട്ടുവീഴ്ചയില്ല... അന്തിമ ഫോര്‍മുല അനുസരിച്ച് 119 സീറ്റുകള്‍ ബിജെപിക്ക് നല്‍കാമെന്ന് ശിവസേന

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്തിമ ഒത്തുതീര്‍പ്പ് ഫോര്‍മുലയെന്ന രീതിയില്‍ 119 സീറ്റുകള്‍ ബി.ജെ.പിക്ക് നല്‍കാമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. 151 സീറ്റുകളില്‍ ശിവസേന തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത്. അതേസമയം ഇനി ഒത്തുതീര്‍പ്പിനില്ലെന്നും താക്കറെ വ്യക്തമാക്കി.
സീറ്റ് വിഭജനം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാനുള്ള അന്തിമ ഫോര്‍മുലയാണ് മുന്നോട്ട് വയ്ക്കുന്നത്. 160 സീറ്റുകളില്‍ മത്സരിക്കാനാണ് ശിവസേന നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒന്പതു സീറ്റുകള്‍ ത്യജിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ബി.ജെ.പിക്ക് 119, സേനയ്ക്ക് 151. ശേഷിക്കുന്ന 18 സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കും. ഇതിനും അപ്പുറത്തേക്ക് ഇനി പോവാനാവില്ല ഉദ്ധവ് താക്കറെ പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം ശിവസേന അധികാരത്തില്‍ വന്നാഷ മഹാരാഷ്ട്രയെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റു. അതിന് അധികാരം വേണം. അത് എന്തു വില കൊടുത്തും താന്‍ നേടുമെന്നും ഉദ്ധവ് പറഞ്ഞു.
https://www.facebook.com/Malayalivartha


























