Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കര്‍ണാടകയില്‍ താമരവിരിയിപ്പിച്ചത് ഇവരുടെ തന്ത്രങ്ങള്‍ ടെക്‌നോളജി ഹബ്ബായ ബംഗലുരുവിലും ബിജെപി സ്വാധീനത്തില്‍; രാജ്യമാകെ കാവിതരംഗം; കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിനും സാധ്യത

15 MAY 2018 03:16 PM IST
മലയാളി വാര്‍ത്ത

കര്‍ണാടകയിലെ ഗംഭീര തിരഞ്ഞെടുപ്പു വിജയത്തോടെ രാജ്യമാകെ കാവിതരംഗം. സാങ്കേതിക വിദ്യയുടെ മേഖലകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കിയ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് 29 സംസ്ഥാനങ്ങളില്‍ 21 എണ്ണത്തിലും ഭരണത്തില്‍ പങ്കാളിത്തമുണ്ട്. നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും സാന്നിദ്ധ്യത്തിന് പുറമേ യെദ്യൂരപ്പയുടെയും ശ്രീരാമുലുവിന്റെയും സ്വാധീനം കൂടിയാണ് ബിജെപിയെ ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷത്തിലേക്ക് നയിച്ചത്. കര്‍ണാടകത്തില്‍ വന്‍ മുന്നേറ്റം നടത്തിയതിലൂടെ ദക്ഷിണേന്ത്യയിലേക്കുളള പ്രവേശന കവാടം തള്ളിത്തുറന്നിരിക്കുന്ന ബിജെപി ടെക്‌നോളജി ഹബ്ബായ ബംഗലുരുവിലും സ്വാധീനമുണ്ടാക്കി.

കോണ്‍ഗ്രസ് ഭരണം മൂന്നിടത്തായി ചുരുങ്ങിയ പഞ്ചാബ്, മിസോറാം, പുതുച്ചേരി. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഭരിക്കുന്നു. ബംഗളുരുവിനെ പോലെ തന്നെ ലിംഗായത്ത് മേഖലയിലും കോണ്‍ഗ്രസിന് സ്വാധീനം നഷ്ടമായി. ലിംഗായത്ത് നേതാവ് ബിഎസ് യദ്യൂരപ്പയുടേയും ഗോത്രവിഭാഗം നേതാവ് ബി ശ്രീരാമുലുവിന്റെയും തിരിച്ചുവരവാണ് കര്‍ണാടകത്തില്‍ ബിജെപിയ്ക്ക് വലിയ നേട്ടവും ഭരണം പിടിക്കുന്നതിലേക്കുമുള്ള അവസരം സൃഷ്ടിച്ചത്. 2012 ല്‍ ബിജെപി യില്‍ നിന്നും ശ്രീരാമുലു പുറത്ത് പോയതിന് പിന്നാലെ 2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. അധികാരത്തില്‍ നിന്നും പുറത്താകുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കസേരയില്‍ നിന്നും പുറത്തുചാടിച്ചത് ഈ നേതാക്കളുടെ തിരിച്ചുപോക്കായിരുന്നു. 2014 ല്‍ ബിജെപിയിലേക്ക് തിരിച്ചെത്തിയ യദ്യൂരപ്പയും ശ്രീരാമുലുവും ലോക്‌സഭാംഗങ്ങളായി മാറുകയും ചെയ്തു. ലിംഗായത്തുകള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള യദ്യൂരപ്പ 2013 തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകളാണ് ബിജെപിയെ വെല്ലുവിളിച്ച് നേടിയത്. ബഡാവര ശ്രമികര റായ്തത കോണ്‍ഗ്രസ് പാര്‍ട്ടിയുമായി നാലു സീറ്റ് ശ്രീരാമുലുവും പിടിച്ചപ്പോള്‍ ബിജെപിയ്ക്ക് കിട്ടിയത് വെറും 40 സീറ്റായിരുന്നു. വടക്കന്‍ കര്‍ണാടക യെദ്യൂരപ്പയ്ക്കും ശ്രീരാമുലുവിനും കനത്ത സ്വാധീനമുള്ള മേഖലകളാണ്. ഇതിനൊപ്പം ബിജെപിയ്ക്ക് കര്‍ണാടകത്തിലെ തീരദേശ മേഖലകളിലെ മുസഌങ്ങള്‍ക്കിടയിലെ സ്വാധീനവും പാര്‍ട്ടിയുടെ ഹിന്ദുത്വ അജണ്ഡയുമെല്ലാം ഗുണകരമായി മാറുകയായിരുന്നു.

രാജ്യം ഉറ്റുനോക്കിയ കര്‍ണാടകയില്‍ ബിജെപി ഭരണത്തിലേക്ക് കുതിക്കുമ്പോള്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തന്നെ എന്നുറപ്പിച്ച് ബിജെപി. ആരുമായും സഖ്യം ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡ പറഞ്ഞു. 112 സീറ്റില്‍ തങ്ങള്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. ഒരു പാര്‍ട്ടിയുമായും സഖ്യചര്‍ച്ചകളുടെ ആവശ്യമില്ല. കേരളത്തിലും ബിജെപി ശക്തി തെളിയിക്കുമെന്നും സദാനന്ദഗൗഡ പറഞ്ഞു.ജെ.ഡി.എസുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് പോലും ഇനി പ്രസക്തിയില്ല. ദക്ഷിണേന്ത്യയിലെ ബി.ജെ.പി മുന്നേറ്റത്തിന് തുടക്കമാണ് ഈ തിരഞ്ഞെടുപ്പുഫലമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിനായി കേന്ദ്രമന്ത്രി ജാവഡേക്കര്‍ ബംഗളൂരുവിലേക്ക് യാത്ര തിരിച്ചു.

2013 നേക്കാള്‍ മൂന്നിരട്ടിയിലധികം സീറ്റുകള്‍ നേടിയാണ് ബിജെപി കര്‍ണാടകയില്‍ ഭരണം ഉറപ്പിച്ചത്. അതേസമയം, തന്ത്രങ്ങളെല്ലാം പിഴച്ച കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞു. വലിയ മാറ്റങ്ങള്‍ സംഭവിക്കാതെ ജെഡിഎസ് മൂന്നാമതുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 50ലധികം സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായത്. ലീഡ് നില ഇങ്ങനെ: ബിജെപി (104), കോണ്‍ഗ്രസ് (77), ജെഡിഎസ് (39), മറ്റുള്ളവര്‍ (2). 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ തവണ 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. കര്‍ണാടകയിലെ വിജയത്തോടെ രാജ്യത്ത് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി. കോണ്‍ഗ്രസ് ഭരണം മൂന്നു സംസ്ഥാനങ്ങളിലേക്കും കുറഞ്ഞു.222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി ആധിപത്യം സ്ഥാപിച്ചു. 2013ല്‍ നാഗാലാന്‍ഡില്‍ മാത്രമാണു ബിജെപിക്ക് ഭരണം ഉണ്ടായിരുന്നത്. 25 വര്‍ഷമായി സിപിഎം ഭരിച്ചിരുന്ന ത്രിപുര ബിജെപി പിടിച്ചെടുത്തു. അരുണാചല്‍ പ്രദേശ്, അസം, മണിപ്പുര്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. നാഗാലാന്‍ഡ്, മേഘാലയ, സിക്കിം സംസ്ഥാനങ്ങളുടെ ഭരണത്തില്‍ എന്‍ഡിഎ മുന്നണിക്കാണു പങ്കാളിത്തം.

അതേസമയം ജനതാദള്‍ (എസ്) കര്‍ണാടക അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമിക്കു മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരിക്കുകയാണ് സോണിയാ ഗാന്ധി. രാജ്യം ഉറ്റുനോക്കിയ നിര്‍ണായകമായ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിനിടെയാണ് അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി സോണിയാ ഗാന്ധി രംഗത്തുവന്നത്. നൂറിലധികം സീറ്റുകള്‍ നേടിയിട്ടും കേവല ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതോടെയാണ് ജെഡിഎസിന്റെ പിന്തുണ തേടി കോണ്‍ഗ്രസിന്റെ രംഗപ്രവേശം.

ഇരു പാര്‍ട്ടികളും സഖ്യത്തിലായാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. ഈ സാഹചര്യത്തില്‍ സോണിയാ ഗാന്ധി നേരിട്ടാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദേവെഗൗഡയുമായി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ ദേവെഗൗഡയുടെ വീട്ടില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന എംഎല്‍എമാര്‍ യോഗം ചേരുകയാണ്.

2013 നേക്കാള്‍ മൂന്നിരട്ടിയിലധികം സീറ്റുകള്‍ നേടിയാണ് ബിജെപി കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. അതേസമയം, തന്ത്രങ്ങളെല്ലാം പിഴച്ച കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞു. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ അമ്പതോളം സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായത്. ലീഡ് നില ഇങ്ങനെ: ബിജെപി (104), കോണ്‍ഗ്രസ് (77), ജെഡിഎസ് (39), മറ്റുള്ളവര്‍ (2). 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ തവണ വെറും 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends