പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ റീ പോളിംഗ് തുടങ്ങി...

പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ റീ പോളിംഗ് ആരംഭിച്ചു. 19 ജില്ലകളിലായി 568 ബൂത്തുകളിലാണ് റീപോളിംഗ്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് വരെയാണ്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് വ്യാപക ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് റീപോളിംഗ്.
മുര്‍ഷിദാബാദില്‍ 63 ഇടങ്ങളിലും കുച്ച്‌ബെഹാര്‍ 52ഉം പടിഞ്ഞാറന്‍ മിഡ്‌നാപൂരില്‍ 28ഉം ഹൂഗ്ലിയില്‍ പത്തും ഇടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ചയാണ് ഫല പ്രഖ്യാപനം. അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് 12 പേര്‍ കൊല്ലപ്പെട്ടു. ബോംബേറും തീവയ്പുമുള്‍പ്പെടെയുള്ള അക്രമങ്ങളില്‍ അന്പതിലേറെപ്പേര്‍ക്കു പരിക്കേറ്റു. ചില ബൂത്തുകളില്‍ പ്രവേശിക്കാന്‍ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയവര്‍ അനുവദിച്ചില്ലെന്ന് വോട്ടര്‍മാര്‍ പരാതിപ്പെടുന്ന സംഭവങ്ങള്‍ വരെ അരങ്ങേറി.
73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനു മുന്‌പേ 34 ശതമാനം സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്ഥിതിവിശേഷം ആശങ്കാജനകമാണെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























