Widgets Magazine
20
Aug / 2018
Monday
Forex Rates:

1 aed = 18.98 inr 1 aud = 50.98 inr 1 eur = 79.55 inr 1 gbp = 88.86 inr 1 kwd = 229.82 inr 1 qar = 19.16 inr 1 sar = 18.60 inr 1 usd = 69.75 inr

EDITOR'S PICK


ദുരിതാശ്വാസത്തിലെ നേട്ടങ്ങള്‍ ഇല്ലാതാക്കിയത് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയും; അത്തരമൊരു പ്രസ്താവന ചെന്നിത്തല ഒഴിവാക്കണമെന്നായിരുന്നുവെന്ന് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍; നരേന്ദ്ര മോദി വരെ വന്നു പോയിട്ടും രാഹുല്‍ ഗാന്ധി കേരളത്തില്‍ തിരിഞ്ഞു നോക്കിയില്ല


പാണ്ടനാട്ടില്‍ തോണിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരു വീട് തുറന്നപ്പോള്‍ കണ്ടത് പരസ്പ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം; ആര്‍ക്കും തുറക്കാനാകാതെ അടഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് വീടുകൾ... ചിലയിടത്തുനിന്ന് ഞരക്കങ്ങളും മൂളലുകളും ഇപ്പോഴും കേള്‍ക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍


ദുരിതാശ്വാസ പിരിവിനായി എത്തിയവരുടെ കണ്ണ് നനയിപ്പിച്ച് വീട്ടമ്മാര്‍ 


ലക്ഷങ്ങള്‍ കടംവാങ്ങിയും ലോണെടുത്തും നിര്‍മ്മിച്ച വീടിന്റെ അവസ്ഥ കണ്ട് ചങ്കുപൊട്ടി വീട്ടുകാര്‍; കനത്ത മഴയില്‍ ആദ്യനില തകര്‍ന്നതോടെ വീടിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തില്‍ 


മഴ കുറഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസം; പ്രളയക്കെടുതിയില്‍ അകപ്പെട്ട എല്ലാവരേയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍; വെള്ളം കുറഞ്ഞതോടെ ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍; ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരും

യെദ്യൂരപ്പ ബിജെപി നിയമസഭാ കക്ഷി നേതാവ് ; ഗവര്‍ണര്‍ കൂടി സമ്മതം മൂളിയാല്‍ നാളെ തന്നെ സത്യപ്രതിജ്ഞ നടക്കാനുള്ള സാധ്യതകളും ശക്തമായി ; നാല് ജെഡിഎസ് എംഎല്‍എമാരെയും അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരെയും ബിജെപി കോടികളെറിഞ്ഞ് ചാക്കിട്ടു പിടിച്ചെന്ന് സൂചന

16 MAY 2018 12:34 PM IST
മലയാളി വാര്‍ത്ത

ബംഗളൂരുവില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ ബിജെപി നിയമസഭാ കക്ഷി നേതാവായി ബി എസ് യെദ്യൂരപ്പയെ തിരഞ്ഞെടുത്തു. മൂന്നുമുന്നണികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയ്ക്ക് മന്ത്രിസഭാ നിര്‍മ്മാണം അനിശ്ചിതത്വത്തിലാണ്. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെടുമ്പോള്‍ വലിയ പാര്‍ട്ടിയെന്ന അവകാശ വാദവുമായി ബിജെപിയും രംഗത്തുണ്ട്.

ബിജെപി നേതാക്കള്‍ രാജ്യഭവനിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. എംഎല്‍എമാരുടെ കത്തും ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കി. ഭൂരിപക്ഷം തെളിയിക്കാമെന്നും യെദ്യൂരപ്പ അറിയിട്ടുണ്ട്. ഗവര്‍ണര്‍ കൂടി സമ്മതം മൂളിയാല്‍ നാളെ തന്നെ സത്യപ്രതിജ്ഞ നടക്കാനുള്ള സാധ്യതകളും ശക്തമായി.

ജനങ്ങള്‍ക്ക് ബിജെപി സര്‍ക്കാരാണ് ആഗ്രഹിച്ചതെന്നും അത് ഉണ്ടാകുമെന്ന ഉറപ്പുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. പലരും അനാവശ്യ ആശങ്കയുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണ്. കോണ്‍ഗ്രസിന്റെ പിന്‍വാതില്‍ ശ്രമങ്ങളെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രകാശ് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ജെഡിഎസില്‍നിന്നും കോണ്‍ഗ്രസില്‍ നിന്നും അംഗങ്ങളെ വിലയ്ക്കെടുക്കാന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ കര്‍ണാടകയില്‍ തമ്പടിച്ചിരിയ്ക്കുകയാണ്. 100 കോടി വരെ വാഗ്ദാനം ലഭിച്ചതായി ജെഡിഎസ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞു.

നാല് ജെഡിഎസ് എംഎല്‍എമാരും അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപി പാളയത്തിലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കോൺഗ്രസിന്റെ നിയമസഭാകക്ഷി യോഗത്തിൽ 78 അംഗങ്ങളിൽ 58 പേർ മാത്രമാണ് എത്തിയത്. അതേസമയം മൂന്ന് എം.എൽ.എമാരെ ബന്ധപ്പെടാൻ കഴിയാത്തത് കോൺഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്. രാജശേഖർ പാട്ടീൽ,​ നരേന്ദ്ര,​ ആനന്ദ് സിംഗ് എന്നിവരെയാണ് ബന്ധപ്പെടാൻ പാർട്ടിക്ക് കഴിയാതെ പോയത്. ഇവരെ ബി.ജെ.പി കൈക്കലാക്കിയോ എന്നാണ് കോൺഗ്രസിന്റെ സംശയം. എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന യോഗം എം.എൽ.എമാർ എത്താത്തിനെ തുടർന്ന് വൈകുകയാണ്.

പല കോണ്‍ഗ്രസ് എംഎല്‍എമാരെയും ഇതിനോടകം ബിജെപി സമീപിച്ചിട്ടുണ്ട്. പിന്തുണയ്ക്കായി ബിജെപി തന്നെ സമീപിച്ചെന്ന് ഒരു കോണ്‍ഗ്രസ് എംഎല്‍എ തന്നെ വെളിപ്പെടുത്തിയിരിക്കുയാണ്. മന്ത്രിപദം വാഗ്ദാനം ചെയ്ത് ബിജെപി തന്നെ സമീപിച്ചതായി അമരഗൗഡ പാട്ടീല്‍ ബയ്യാപൂര്‍ പറഞ്ഞു.

അതേസമയം,​ എല്ലാ എം.എൽ.എമാരും കോൺഗ്രസിനൊപ്പം ഉണ്ടെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സർക്കാർ രൂപീരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രളയ കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍  (1 minute ago)

താമസസ്ഥലമോ, ഭക്ഷണമോ കിട്ടാതെ ഇതരസംസ്ഥാന തൊഴിലാളികളും ദുരിതമനുഭവിക്കുന്നുണ്ട്; അവരെയും സഹായിക്കണമെന്ന് മുഖ്യമന്ത്രി  (22 minutes ago)

വീടിനു മുള  (29 minutes ago)

രക്ഷാദൗത്യത്തിന് വഴികാട്ടിയായി ഉപഗ്രഹങ്ങൾ ; കേരളത്തിന്റെ രക്ഷാദൗത്യത്തിന് വഴികാട്ടിയായത് ഐഎസ്ആർഒ വിക്ഷേപിച്ച അഞ്ച് ഉപഗ്രഹങ്ങൾ  (42 minutes ago)

കേരളത്തിന് ഇപ്പോൾ വേണ്ടത് ഭക്ഷണവും, വസ്ത്രങ്ങളും അല്ല!! ഇനി വേണ്ടത് ഇലക്ട്രീഷ്യന്മാരേയും പ്ളംബർമാരേയും- അൽഫോൺസ് കണ്ണന്താനം  (46 minutes ago)

സിനിമാ നടനായതു കൊണ്ട് പ്രത്യേക ക്രെഡിറ്റൊന്നും വേണ്ട, ജീവന്‍ നഷ്ടപ്പെടുത്തിയവരേക്കാള്‍ വലുതല്ല ഞാന്‍: ടൊവിനോ  (49 minutes ago)

കേരളത്തിന് 5 കോടി നൽകിയോ? അഭ്യൂഹങ്ങൾക്കൊടുവിൽ മറുപടിയുമായി സണ്ണി ലിയോൺ  (56 minutes ago)

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി 'കറിച്ചട്ടി' ഗ്രൂപ്പും; ദുബായിലെ അഞ്ചു ശാഖകളിലെ വരുമാനം പൂർണ്ണമായും മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്  (58 minutes ago)

കേരളമൊട്ടാകെ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും മുഴുകി ഇരിക്കുമ്പോൾ കേരളത്തിന് ധനസഹായം നൽകരുതെന്ന് ഫേസ്ബുക്കിലൂടെ ആഖ്വാനം ചെയ്ത് സംഘപരിവാര്‍ പ്രചാരകൻ  (1 hour ago)

കരുതാം കേരളത്തിനായി...കേരളം മഹാപ്രളയം നേരിടുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളി വാര്‍ത്തയുടെ ഒരു കൈ സഹായം  (1 hour ago)

ചിമ്മിനിയും വീടും  (1 hour ago)

വീടുകള്‍ ക്ലീന്‍ ചെയ്യാന്‍ തുടങ്ങും മുമ്പ് ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിക്കണം, വീടിനകത്ത് ഇഴജന്തുക്കള്‍ ഇല്ല എന്ന് ഉറപ്പു വരുത്തണം  (1 hour ago)

ദുരിത ബാധിതർക്ക് പുനരധിവാസം ഉറപ്പിക്കണം ; കേരളത്തിന്‍റെ ഈ അതിജീവനം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

ദുരന്ത മുഖത്ത് അഭിമാനമായി കേരള മുഖ്യമന്ത്രി ; പ്രളയ കാലത്ത് കേരളം കണ്ടത് പൊതുവെ പരുക്കൻ സ്വഭാവം കൊണ്ട് പേരുകേട്ട പിണറായിയുടെ മറ്റൊരു മുഖം ; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ കൂടി ആയ മുഖ്യമന  (1 hour ago)

ദുരിതമുഖങ്ങളിൽ നിന്നും കരകയറുന്ന കേരളത്തിന് ഒരു കോടി രൂപയുടെ സഹായധനവുമായി "അല്‍ മദീന ഗ്രൂപ്പ്  (1 hour ago)

Malayali Vartha Recommends