ബിജെപിക്ക് എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്? ആദായ നികുതി ഉദ്യോഗസ്ഥര്‍ എവിടെയാണ്? പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ബി.ജെ.പിക്ക് എവിടെനിന്നാണ് ഈ പണം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കുമാരസ്വാമി

എന്തുമാര്‍ഗത്തിലൂടെയും കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ബിജെപി കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. പിന്തുണ തേടി ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 100 കോടി രൂപ വരെ വാഗ്ദാനം ചെയ്തുവെന്ന് കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്? ആദായ നികുതി ഉദ്യോഗസ്ഥര്‍ എവിടെയാണ്? പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ബി.ജെ.പിക്ക് എവിടെനിന്നാണ് ഈ പണം ലഭിച്ചതെന്നും കുമാരസ്വാമി ചോദിക്കുന്നു.
ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെത്തിയിരുന്നു. ഇത് എംഎല്‍എമാരെ സ്വാധീനിച്ച് ബിജെപി പാളയത്തിലെത്തിക്കാനാണ് എന്നാണ് മറ്റു പാര്‍ട്ടികള്‍ ആരോപിക്കുന്നത്. രണ്ടു പക്ഷത്തുനിന്നും തനിക്ക് ഓഫറുകള്‍ വന്നിരുന്നു. അവയൊന്നും വ്യക്തമാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. 2004ലും 2005ലും ബി.ജെ.പിക്കൊപ്പം ചേര്‍ന്നതിന്റെ കറുത്തപാട് തന്റെ മേലുണ്ട്. ഇപ്പോള്‍ ദൈവം നല്‍കിയ അവസരം ഉപയോഗിച്ച് ആ തെറ്റ് താന്‍ തിരുത്തുകയാണ്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സിദ്ധരാമയ്യ വികാരാധീനനായി. സദ്ഭരണം കാഴ്ചവച്ചിട്ടും കോണ്‍ഗ്രസിനു നേടാനായില്ലെന്നു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യയുടെ അടുത്ത അനുയായികളായ എംഎല്‍എമാരും കണ്ണീരണിഞ്ഞു. ജെഡിഎസ് എംഎല്‍എമാരെ സ്വകാര്യ റിസോട്ടിലേക്കു മാറ്റി. കര്‍ണാടക പിസിസി പ്രസിഡന്റ് ഡോ.ജി പരമേശ്വരയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഗവര്‍ണര്‍ക്കു മുന്നില്‍ അണിനിരത്തി കോണ്‍ഗ്രസ് ശക്തിപ്രകടനത്തിന് ഒരുങ്ങുന്നു. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍നിന്ന് 10 എംഎല്‍എമാരും ദള്‍ യോഗത്തില്‍നിന്ന് അഞ്ച് എംഎല്‍എമാരും വിട്ടുനിന്നതായി സൂചന.
ഉത്തരേന്ത്യയില്‍ നിന്നും ആരംഭിച്ച ബി.ജെ.പിയുടെ അശ്വമേധയാത്ര കര്‍ണാടകയില്‍ എത്തിയപ്പോള്‍ നിലച്ചു. അശ്വമേധ യാത്ര തടയുന്ന ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തൂക്കുസഭ വന്നതില്‍ ജനത്തെ കുറ്റപ്പെടുത്തുന്നില്ല. തെരഞ്ഞെടുപ്പ് ഫലത്തില്‍ പൂര്‍ണ്ണ തൃപ്തിയുമില്ല.
'ഓപറേഷന്‍ കമല്‍' വിട്ടുപോവുക എന്ന പ്രചാരണം വിജയിച്ചു. ബി.ജെ.പി വിട്ടവര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. ഞങ്ങളില്‍ നിന്ന് ആരെയെങ്കിലും പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ അതുപോലെ തന്നെ ഞങ്ങളും ചെയ്യും. ഇരട്ടിയാളുകളെ പിടിച്ചെടുക്കും. കുതിരക്കച്ചവടത്തിന് പ്രോത്സാഹിപ്പിക്കുന്ന തീരുമാനമെടുക്കരുത് എന്നു മാത്രമാണ് ഗവര്‍ണറോട് ആവശ്യപ്പെടാനുള്ളതെന്നും കുമാരസ്വാമി പറഞ്ഞു.
താനും ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവും കുമാരസ്വാമി നിഷേധിച്ചു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വരയ്‌ക്കൊപ്പം വീണ്ടും ഗവര്‍ണറെ കാണുമെന്നും കുമാരസ്വാമി അറിയിച്ചു.
https://www.facebook.com/Malayalivartha
























