ഗീതു മോഹന്‍ദാസിന്റെ ലയേഴ്‌സ് ഡൈസ് ഓസ്‌കാറിലേക്ക്

മലയാള ചലച്ചിത്ര നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്‌ത ലയേഴ്‌സ് ഡൈസ് എന്ന സിനിമ ഓസ്‌കറിനായി തിരഞ്ഞെടുത്തു. ദേശീയ പുരസ്‌കാര പ്രഖ്യാപനവേളയില്‍ പ്രധാനപ്പെട്ട രണ്ട് പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് രാജീവ് രവിക്കും മികച്ച നടിക്കുള്ള അവാര്‍ഡ് ഗീതാഞ്‌ജലി ഥാപ്പായ്‌ക്കും ഈ ചിത്രത്തിലൂടെ ലഭിച്ചു.
കങ്കണ റണൗട്ടിന്റെ ക്യൂന്‍. രാജ്‌കുമാര്‍ റാവുവിന്റെ ഷാഹിദ്, റിതേഷ് ദേശ്‌മുഖിന്റെ മറാത്തി ചിത്രം യെല്ലോ, ബംഗാളി ചിത്രം ജാതിശ്വര്‍ എന്നിവയെ പിന്തള്ളിയാണ് ലയേഴ്‌സ് ഡൈസ് ഓക്‌സറിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. മുപ്പതു ചിത്രങ്ങളായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്. കമലയെന്ന വീട്ടമ്മയുടെ ചിത്‌കുലില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയാണ് ലയേഴ്‌സ് ഡൈസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























