ഡല്‍ഹി മൃഗശാല സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥിയെ കടുവ കടിച്ചുകൊന്നു

ഡല്‍ഹി മൃഗശാല സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥിയെ വെള്ളക്കടുവ കടിച്ചു കൊന്നു. പ്ലസ്ടു വിദ്യാര്‍ഥിയായ ഹിമാന്‍ഷുവാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
മൃഗങ്ങളെ കണ്ടുകൊണ്ട് നിന്ന ഹിമാന്‍ഷു അവയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തുന്നതിനിടെ സുരക്ഷാ വേലിയ്ക്കകത്തേക്ക് തെന്നിവീഴുകയായിരുന്നു. മുന്നിലേക്ക് വീണ കുട്ടിയെ കടുവ ആക്രമിച്ച് നിമിഷങ്ങള്‍ കൊണ്ട് കൊലപ്പെടുത്തി കൂട്ടിനകത്തേക്ക് വലിച്ചുകൊണ്ട് പോവുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
കടുവയെ സൂക്ഷിച്ചിരുന്ന സ്ഥലത്തെ സുരക്ഷാ വേലി വളരെ താഴ്ന്നതായിരുന്നു. വിദ്യാര്‍ഥിയെ വിട്ടുകിട്ടാനായി സ്ഥലത്ത് നിന്ന ആളുകള്‍ കടുവയ്ക്ക് നേരെ വടിയും കല്ലുകളും മറ്റും കൊണ്ട് എറിഞ്ഞെങ്കിലും ഹിമാന്‍ഷുവിനെ രക്ഷിക്കാനായില്ല. സ്ഥലത്ത് നിന്നും മൃഗശാലാ അധികൃതര്‍ എല്ലാവരേയും ഒഴിപ്പിച്ചു.
വിദ്യാര്‍ഥിയെ രക്ഷിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോ മൃഗശാലാ അധികൃതരോ എത്തിയില്ലെന്നും ദൃക്‌സാക്ഷികള്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























