പോലീസ് ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് സുപ്രീംകോടതി പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു

രാജ്യത്തെ പൊലീസ് ഏറ്റുമുട്ടല്‍ കേസുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിശദമായ മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഏറ്റുമുട്ടല്‍ മരണങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്ത് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സി.ആര്‍.പി.സി 176 പ്രകാരം മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തേണ്ടത്.
സി.ഐ.ഡിയോ പ്രത്യേക പൊലീസ് സംഘമോ അന്വേഷണം നടത്തണമെന്നും ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ പറയുന്നു.
ഏറ്റുമുട്ടല്‍ വിവരം മനുഷ്യാവകാശ കമ്മീഷനെയോ മജിസ്‌ട്രേറ്റിനെയോ അറിയിക്കണം. അന്വേഷണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച സേവനത്തിനുള്ള പുരസ്‌കാരമോ പാരിതോഷികമോ സ്ഥാനകയറ്റമോ നല്‍കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഏറ്റമുട്ടലിനിടെ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന കുറ്റവാളികളെകുറിച്ച് ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തേണ്ടതാണ്. ഏറ്റമുട്ടലിന് ഉപയോഗിച്ച ആയുധങ്ങള്‍ കാലതാമസം കൂടാതെ ഫോറന്‍സിക് പരിശോധനയ്ക്കായി കൈമാറണം. പരിക്കേല്‍ക്കുന്നവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ നടപടി സ്വീകരിക്കണം. ഈ വിവരം അവരുടെ ബന്ധുക്കളെ അറിയിക്കണമെന്നും മാര്‍ഗരേഖയ്ക്ക് മുന്‍കാല പ്രാബല്യമില്ലെന്നും സുപ്രീംകോടതി വിശദീകരിച്ചു.
പി.യു.സിഎലും ദേശീയ മനുഷ്യാവകാശ കമ്മീഷനും നല്‍കിയ പൊതുതാല്‍പര്യ ഹരജികളിലാണ് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























