ഹെലികോപ്റ്റര്‍ കേസില്‍ വ്യവസായി ഗൗതം ഖൈതാനെ അറസ്റ്റ് ചെയ്തു

അഗസ്റ്റ വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി ഗൗതം ഖൈതാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് അറസ്റ്റ്.
ആരോപണ വിധേയമായ കമ്പനിയുടെ മുന്‍ ബോര്‍ഡംഗമായിരുന്നു ഖൈതാന്‍.
ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച ഖൈതാന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയുടെ ആഭരണങ്ങളും രേഖകളും അന്വഷണസംഘം കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























