ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അഭ്യൂഹം

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രാജിക്കൊരുങ്ങുന്നതായി സൂചന. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു കോടതി ശനിയാഴ്ച വിധി പറയാനിരിക്കെയാണ് ജയലളിതയുടെ രാജി സംബന്ധിച്ച അഭ്യൂഹം ഉയര്‍ന്നിരിക്കുന്നത്.
വിധി കേള്‍ക്കാന്‍ ജയലളിത കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതുണ്ട്. സ്വത്ത് സമ്പാദക്കേസില്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ സ്വാഭാവികമായും ജയലളിതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരും. അത്തരത്തില്‍ സംഭവിച്ചാല്‍ പ്രതിഛായയെ ദോഷകരമായി ബാധിക്കുമെന്ന് മുന്നില്‍ കണ്ടുകൊണ്ടാണ് നേരത്തെ രാജിവെക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.
അതേസമയം, വിധിയെപേടിച്ച് നേരത്തെ രാജിവെക്കുന്നത് കുറ്റം സ്വയം അംഗീകരിക്കുന്നതിന് തുല്യമായേക്കുമെന്ന അഭിപ്രായ വ്യത്യാസവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. അന്തിമ തീരുമാനം സംബന്ധിച്ച് പ്രധാന പോലീസ് ഉദ്യോഗസ്ഥരുമായി ജയലളിത കൂടിക്കാഴ്ച നടത്തിയിരുന്നു. 1991-96 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരിക്കെ ജയലളിത 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു കേസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























