ഇന്‍ഫോസിസിലെ ഉദ്യോഗസ്ഥര്‍ക്ക് 5 കോടിയുടെ ശമ്പള വര്‍ധന

പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക് ശമ്പളത്തില്‍ 5 കോടിയുടെ വര്‍ധന. ഇന്‍ഫോസിസിലെ വൈസ് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്‌ഥരുടെ ശമ്പളത്തിലാണ് വര്‍ധനവ് വരുത്തിയിരിക്കുന്നത്. മൂന്നുമുതല്‍ അഞ്ചിരട്ടി വരയൊണ് ശമ്പള വര്‍ധന.
നേരത്തെ ഒന്നര കോടി മുതല്‍ രണ്ടു കോടി വരെ രൂപ ശമ്പളം ലഭിച്ചിരുന്ന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാര്‍ക്ക് ഇനി ആറു കോടിയാണ് ലഭിക്കുക. ഒരു ഇന്ത്യന്‍ ഐടി കമ്പനിയില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ ശമ്പളമാണിത്. ഇന്‍ഫോസിസ് സിഇഒ ആയി പുതിയതായി നിയമിതനായ വിശാല്‍ സിക്ക കമ്പനിയില്‍ നിന്നു നിരന്തരമുള്ള ഉദ്യോഗസ്‌ഥരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന്റെ ഭാഗമായി എടുത്ത നടപടിയാണിത്.
രാജ്യന്തര ഐടി കമ്പനികളുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന ശമ്പള നിലവാരത്തിലേക്കാണ് ഇന്‍ഫോസിസ് എത്തിയിരിക്കുന്നതെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ശമ്പള വര്‍ധന സംബന്ധിച്ച വിശദാംശങ്ങള്‍ നിയമപരമായി പുറത്തുവിട്ടിട്ടില്ലെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























