ടിബറ്റന്‍ മേഖലയില്‍ രഹസ്യ പരീക്ഷണ പറക്കല്‍ ; ചൈനയുടെ അദൃശ്യ യുദ്ധവിമാനത്തെ റഡാറില്‍ കുരുക്കി ഇന്ത്യയുടെ സുഖോയ്

ചൈനയുടെ അത്യാധുനിക അദൃശ്യ യുദ്ധവിമാനത്തെ റഡാറില്‍ കുരുക്കി ഇന്ത്യ. ഇന്ത്യയുടെ സുഖോയ് ആണ് ചൈനയുടെ അത്യാധുനിക യുദ്ധവിമാനത്തെ റഡാറില്‍ കുരുക്കിയത്. റഡാര്‍ കണ്ണുകളെ വെട്ടിച്ചു പറക്കാന്‍ കഴിയും വിധം അത്യാധുനിക സാങ്കേതിക വിദ്യ (സ്റ്റെല്‍ത്ത്) ഉപയോഗിച്ചു ചൈന വികസിപ്പിച്ച ചെങ്ദു ജെ- 20 യുദ്ധവിമാനത്തിന്റെ നീക്കം ഇന്ത്യന്‍ യുദ്ധവിമാനമായ സുഖോയ് 30 എംകെഐ കഴിഞ്ഞദിവസം റഡാറില്‍ കണ്ടെത്തിയത്.
അഞ്ചാം തലമുറയിൽ പെടുന്ന യുദ്ധവിമാനം ചെങ്ദുവിനെ സാധാരണ റഡാര്‍ ഉപയോഗിച്ചുതന്നെ കണ്ടെത്താന്‍ കഴിയുമെന്നാണു സേനയുടെ വിലയിരുത്തല്‍.അതിര്‍ത്തി ചേര്‍ന്ന് ടിബറ്റന്‍ മേഖലയില്‍ ചെങ്ദു നടത്തിയ രഹസ്യ പരീക്ഷണപറക്കലാണു കണ്ടെത്തിയത്.
ചൈന അവകാശപ്പെടുന്ന പോലെ ചെങ്ദു അദൃശ്യ വിമാനമല്ലെന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരും. അത്യാധുനിക യുദ്ധവിമാനം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ 2002 ലാണു ചൈന ആരംഭിച്ചത്. 2017 മാര്‍ച്ചില്‍ ചെങ്ദു ജെ-20 ചൈനീസ് സേനയുടെ ഭാഗമായി.
ഇതിനിടെ, അരുണാചല്‍ അതിര്‍ത്തിയോടു ചേര്‍ന്നു ചൈന നടത്തുന്ന ഖനനം ഇന്ത്യ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്. ടിബറ്റിലെ ലുന്‍സെയില്‍ ചൈന സ്വര്‍ണം ഖനനം നടത്തുന്നുണ്ടെന്നു കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha

























