മുഖ്യമന്ത്രിപദം മോഹിക്കുന്നില്ല, ജനങ്ങള്‍ നല്‍കുന്ന സ്‌നേഹം നിലനിര്‍ത്താനാണ് ആഗ്രഹമെന്ന് താക്കറെ

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാവണമെന്ന ആഗ്രഹം തനിക്കില്ലെന്ന് ശിവസേനാ അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ജനങ്ങള്‍ നല്‍കുന്ന സ്‌നേഹം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു. താന്‍ മുഖ്യമന്ത്രിയാവണമെന്ന് ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും അത്തരം മോഹമൊന്നും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ സന്ദര്‍ശിച്ച വര്‍കാരി സമുദായത്തോട് സംസാരിക്കവെയാണ് താക്കറെ ഇങ്ങനെ പ്രതികരിച്ചത്. മുഖ്യമന്ത്രിക്കസേരയ്‌ക്കുവേണ്ടിയാണ് എല്ലാവരും മത്സരിക്കുന്നത്.
ഉദ്ധവ് താക്കറയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ശിവ സേന സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കെയാണ് സേന തലവന്റെ പ്രസ്‌താവനയുണ്ടായിരിക്കുന്നത്.
കഴിഞ്ഞയാഴ്‌ച ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയാകാനുള്ള മോഹത്തെകുറിച്ച് താക്കറെ മനസ്സുതുറന്നത്. ജനങ്ങള്‍ തനിക്ക് ഒരു അവസരം നല്‍കണമെന്നും താന്‍ അവര്‍ക്ക് പരാതിക്ക് ഇടനല്‍കില്ലെന്നുമായിരുന്നു താക്കറെയുടെ പ്രസ്‌താവന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























