ജയലളിത സ്റ്റേ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ആദായ നികുതി വകുപ്പ്

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും കൂട്ടുകാരി ശശികലയും ആദായ നികുതി കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയെ ആദായ നികുതി വകുപ്പ് എതിര്‍ത്തു. വിചാരണയില്‍ സ്‌റ്റേ ആവശ്യപ്പെട്ട് നാല് ഹര്‍ജികളാണ് ജയലളിതയും ശശികലയും സമര്‍പ്പിച്ചത്.
സാമ്പത്തിക കുറ്റങ്ങള്‍ വിചാരണ ചെയ്യുന്ന എഗ്മോര്‍ കോടതി നൂറിലധികം തവണ കേസ് മാറ്റി വച്ചതാണെന്നും കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമുണ്ടെന്നും ആദായ നികുതി വകുപ്പിനുവേണ്ടി ഹാജരായ സീനിയര്‍ പ്രോസിക്യൂട്ടര്‍ കെ.രാമസ്വാമി കോടതിയെ അറിയിച്ചു. പ്രതികളുടെ ഹര്‍ജിയിന്മേല്‍ ബുധനാഴ്‌ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കെ.ബി.കെ. വാസുകി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























