തലൈവി കവലപ്പെടവേണ്ട..ജയലളിതയ്ക്കായി പോണ്ടിച്ചേരിയില്‍ അണികളുടെ വക ശത്രുസംഹാരപൂജ

മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതിനു മുമ്പ് തന്നെ തമിഴ്‌നാട്ടുകാര്‍ ജയലളിതയെ ആരാധിച്ചിരുന്നു. സിനിമാ നടിയായി എല്ലാവരുടെയും മനസുകീഴടക്കിയ തലൈവിയെ അവര്‍ക്ക് അങ്ങെനെയങ്ങ് കളയാനാകുമോ.കേസല്ല എന്തു തന്നെ വന്നാലും തമിഴരുണ്ട് അമ്മയോടൊപ്പം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ കുറ്റവിമുക്തരാക്കാന്‍ ശത്രുസംഹാരപൂജ തന്നെ നടത്തി അവര്‍.
വിവിധയിടങ്ങളില്‍ ജയലളിതയ്ക്കായി പ്രത്യേക പൂജകള്‍ നടന്നതിനു പുറമെ സ്വന്തം പാര്‍ട്ടിയായ എഐഡിഎംകെയുടെ അണികളുടെ നേതൃത്വത്തില്‍ പോണ്ടിച്ചേരിയില്‍ ശത്രുസംഹാരപൂജയും നടത്തി. എംഎല്‍എമാര്‍ അടക്കമുള്ള ഭക്തരാണ് അമ്മയ്ക്കായി പ്രാര്‍ഥിച്ചത്. പോണ്ടിച്ചേരി കരുവാഡികുപ്പം ഗോമാതാ ക്ഷേത്രത്തിലാണ് ശത്രുസംഹാരത്തിന് തിരിതെളിഞ്ഞത്. അന്‍പഴകന്‍, എ.ഭാസ്‌ക്കര്‍, രാമദോസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മൂന്നു മണിക്കൂര്‍ നീണ്ട പൂജയ്ക്ക് നേതൃത്വം കൊടുത്തത്.
അനധികൃത സ്വത്തു സമ്പാദന കേസില്‍ സെപ്റ്റംബര്‍ 27നാണ് ജയലളിതയ്ക്ക് വിധി വരുന്നത്. അന്നേ ദിവസം എല്ലാ മന്ത്രിമാരും എംഎല്‍എമാരും ബംഗലൂരുവില്‍ എത്തിച്ചേരുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വിധി വരുന്നതിനു മുന്നോടിയായി ജയലളിത രാജി വയ്ക്കുമെന്ന് ഇന്നലെ അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ അക്കാര്യത്തെ കുറിച്ചൊന്നും പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























