സിവില്‍ സര്‍വീസ് യോഗ്യത നേടിയവരെ വിവിധ തസ്‌തികകളില്‍ നിയമിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിഹിത ഇടപെടല്‍ നടത്തുന്നതായി രാഹുല്‍ ഗാന്ധി

സിവില്‍ സര്‍വീസ് യോഗ്യത നേടിയവരെ വിവിധ തസ്‌തികകളില്‍ നിയമിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിഹിത ഇടപെടല്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. തങ്ങള്‍ക്ക് ആവശ്യമുള്ളവരെ മാത്രം കേന്ദ്രസര്‍വീസുകളിലേക്ക് നിയമിക്കാനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളോ ഉണരൂ, നിങ്ങളുടെ ഭാവി അവതാളത്തിലാണ്. നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ് ആര്‍.എസ്.എസ് ആവശ്യപ്പെടുന്നത്. പരീക്ഷയില്‍ നേടിയ മാര്‍ക്കും റാങ്ക് ലിസ്‌റ്റും തിരഞ്ഞെടുപ്പ് ചട്ടങ്ങളെയും ലംഘിച്ച് കൊണ്ട് പ്രധാനമന്ത്രിയ്‌ക്ക് താത്പര്യമുള്ളവരെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്‌തു. ബൈ ബൈ യു.പി.എസ്.സി എന്ന ഹാഷ്‌ടാഗും ട്വീറ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
സിവില്‍ സര്‍വീസ് പരീക്ഷാഫലം പുറത്ത് വന്നതിനുശേഷം ഉദ്യോഗാര്‍ത്ഥികളുടെ താത്പര്യവും റാങ്കും അടിസ്ഥാനമാക്കിയാണ് കേഡര്‍ അനുവദിക്കാറ്. എന്നാല്‍ ഇതിന് പകരം മൂന്ന് മാസത്തെ അടിസ്ഥാന പരിശീലനത്തിനുശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേഡര്‍ അനുവദിച്ചാല്‍ മതിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയ ഔദ്യോഗിക നിര്‍ദ്ദേശം രാഹുല്‍ പുറത്തുവിട്ടു. അടിസ്ഥാന പരിശീലനത്തിന് ശേഷം കേഡര്‍ അനുവദിക്കുന്നത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് ഇതിനോടകം തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























