ഹിമാചല്‍ പ്രദേശില്‍ ബസ് മറിഞ്ഞ് 15 മരണം, 20 പേര്‍ക്ക് പരിക്ക്

ഹിമാചല്‍ പ്രദേശില്‍ ബസ് മറിഞ്ഞ് 15 പേര്‍ മരിച്ചു. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ഋഷികേശില്‍ നിന്ന് ബിലാസ്‌പൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ബിലാസ്‌പൂരിലെ ബക്രാനങ്കല്‍ അണക്കെട്ടിലേക്ക് മറിയുകയായിരുന്നു. ഇന്നുരാവിലെ 8.45 ഓടെയായിരുന്നു അപകടം നടന്നത്. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും നടക്കുകയാണ്. 35ഓളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ബസിന്റെ ജനാലുകളെല്ലാം അടഞ്ഞുകിടന്നതാണ് ദുരന്തത്തിന്റെ വ്യാപ്‌തി വര്‍ധിപ്പിച്ചതെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഡാമിനു മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ബസിന്റെ നിയന്ത്രണം വിട്ട് വെള്ളത്തിലേയ്‌ക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























