ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹരിത ട്രൈബ്യൂണല്‍ വിധി നാളെ

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നാളെ വിധി പ്രസ്‌താവിക്കും. പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്‌ടേഷനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അന്തിമവിജ്‌ഞാപനം പുറപ്പെടുവിക്കുംവരെ പശ്‌ചിമഘട്ടത്തില്‍ പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ ട്രൈബ്യൂണല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നവയ്‌ക്കു പുറമെ ആവശ്യമെങ്കില്‍ മറ്റുപ്രദേശങ്ങളും പരിസ്‌ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























