അമേരിക്കന്‍ പര്യടനത്തിനായി മോഡി യാത്ര തിരിച്ചു, ഒബാമയുമായുള്ള കൂടിക്കാഴ്‌ച തിങ്കളാഴ്ച

അഞ്ചു ദിവസത്തെ അമേരിക്കന്‍ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി യാത്ര തിരിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രിയുടെ യാത്ര. ശനിയാഴ്‌ച യുഎന്‍ പൊതുസഭയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. തുടര്‍ന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണുമായും കൂടിക്കാഴ്‌ച നടത്തും. യുഎന്‍ സമ്മേളന വേദിയില്‍വച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ ക്രൊയാള എന്നിവരുമായും മോഡി കൂടിക്കാഴ്‌ച നടത്തും.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള മോഡിയുടെ നിര്‍ണ്ണായക കൂടിക്കാഴ്‌ച തിങ്കളാഴ്‌ചയാണ്. 29ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ഥം അത്താഴ വിരുന്നൊരുക്കും. ചൊവ്വാഴ്‌ചയാണ് ഇന്ത്യ അമേരിക്ക ഉഭയകക്ഷി ചര്‍ച്ച ഒബാമക്ക് പുറമെ, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി, പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ തുടങ്ങിയവരുമായും മോഡി കൂടിക്കാഴ്‌ച നടത്തും.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊപ്പം ബഹുരാഷ്‌ട്ര കമ്പനികളെ ഇന്ത്യയിലേക്കാകര്‍ഷിക്കുകയും ഈ പര്യടനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ബോയിങ്, ജനറല്‍ ഇലക്‌ട്രിക്കല്‍സ്, ഗോള്‍ഡന്‍ സാഞ്ചസ് തുടങ്ങി ആറു വന്‍കിട കമ്പനികളുടെ തലവന്‍മാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
ന്യൂയോര്‍ക്കിലും വാഷിങ്‌ടണിലും ഇന്ത്യന്‍ സമൂഹത്തിന്റെ മൂന്ന് യോഗങ്ങളിലും ഇന്തോ അമേരിക്ക ബിസിനസ്സ് കൗണ്‍സിലിന്റെ യോഗത്തെയും മോഡി അഭിസംബോധന ചെയ്യും. ലിങ്കണ്‍ മെമ്മോറിയല്‍, മാര്‍ട്ടിന്‍ലൂഥര്‍കിങ്, ന്യൂയോര്‍ക്കിലെ ഗാന്ധി പ്രതിമ എന്നിവടങ്ങളില്‍ മോഡി പുഷ്‌പാര്‍ച്ചന നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























