കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വരുന്നതു വരെ പശ്ചിമഘട്ടത്തില്‍ പുതിയ നിര്‍മാണം വേണ്ട : ഹരിത ട്രൈബ്യൂണല്‍

പശ്ചിമഘട്ടത്തില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം വരുന്നതുവരെ പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ സംരക്ഷിക്കണമെന്നും ട്രൈബ്യൂമല്‍ വ്യക്തമാക്കി. പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
2013 നവംബര്‍ 13ലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം നടപ്പാക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഈ വിജ്ഞാപനം അനുസരിച്ച് പശ്ചിമഘട്ട മേഖലയില്‍ ഖനികള്‍, ക്വാറികള്‍, മമല്‍വാരല്‍, താപനിലയങ്ങള്‍, ടൗണ്‍ഷിപ്പുകള്‍, വന്‍കിട സ്ഥാപനങ്ങള്‍ എന്നിവ പാടില്ല. ഇതോടൊപ്പം 20000സ്‌ക്വയര്‍ മീറ്റര്‍ കൂടുതലുള്ള പ്രദേശങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഈ നിയന്ത്രണങ്ങളെല്ലാം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























