കുപ്‌വാരയില്‍ തീവ്രവാദി ഒളിസങ്കേതം തകര്‍ത്ത് ആയുധങ്ങള്‍ പിടിച്ചെടുത്തു

ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീവ്രവാദി ഒളിസങ്കേതം തകര്‍ത്തു. നിരവധി ആയുധങ്ങളും വെടിമരുന്നുകളും കണ്ടെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരും കശ്മീര്‍ പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
മൂന്ന് എകെ 47 തോക്കുകളും ചൈനീസ് ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള ആ!യുധങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. പ്രദേശത്ത് തീവ്രവാദികള്‍ സ്‌ഫോടനമോ വെടിവയ്‌പ്പോ നടത്തുമെന്ന കാര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗരൂകരാണെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























