ചര്‍ച്ചകളെല്ലാം പരാജയം, ബി.ജെ.പി- ശിവസേന കൂട്ടുകെട്ട് വേര്‍പിരിഞ്ഞു

മഹാരാഷ്‌ട്രയില്‍ ബിജെപി-ശിവസേന സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചര്‍ച്ചയെ തുടര്‍ന്ന് വേര്‍പിരിഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളുടെയും അഭിപ്രായം ലക്ഷ്യസ്ഥാനത്തെത്താതെ വഴിമുട്ടിയതോടെയാണ് ബിജെപി - ശിവസേന സഖ്യം വേര്‍പിരിഞ്ഞത്. 25 വര്‍ഷത്തെ സഖ്യം ഉപേക്ഷിച്ച് ഇരുപാര്‍ട്ടികളും ഒറ്റയ്‌ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ചര്‍ച്ചകള്‍ക്കു വേണ്ടി ഇന്നു മുംബൈയിലെത്താനിരുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്റെ യാത്ര റദ്ദാക്കി. ഇതേ വിഷയത്തില്‍ ഇതു രണ്ടാം ദിവസമാണ് അമിത് ഷാ യാത്ര റദ്ദാക്കുന്നത്. രാവിലെ മുംബൈയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിച്ച ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 152 സീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലാതായത്.
288 നിയമസഭാ സീറ്റുകളില്‍ 151 സീറ്റിലും ശിവസേനയാണ് മത്സരിക്കുന്നത്. ബിജെപി 130 സീറ്റുകള്‍ നല്‍കാമെന്ന് ധാരണയായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുന്നണിയിലെ ചെറുകക്ഷികള്‍ തങ്ങളുടെ സീറ്റുകളെടുത്ത് ബിജെപിക്ക് നല്‌കിയതിനെതിരേ രംഗത്തെത്തിയതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും പ്രതിസന്ധിയിലായത്. ചെറുകക്ഷികളുടെ സീറ്റുമായി മത്സരിക്കാന്‍ ബി.ജെ.പിക്ക് താല്‍പര്യമില്ലെന്നും തെരഞ്ഞെടുപ്പിനെ ഒറ്റയ്‌ക്ക് നേരിടാമെന്നുമാണ് ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്‌ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























