ഇന്ത്യയിലെ സമ്പന്നന്‍ മുകേഷ് അംബാനി തന്നെ

ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഇക്കുറിയും ഒന്നാമത് മുകേഷ് അംബാനി തന്നെ. ഫോബ്‌സ് മാഗസിന്റെ സമ്പന്നരുടെ പട്ടികയില്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് മുകേഷ് അംബാനി ഒന്നാമത് എത്തുന്നത്. 23.6 ബില്യന്‍ ഡോളറാണ് മുകേഷ് അംബാനിയുടെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മുകേഷ് അംബാനിയുടെ സമ്പാദ്യം രണ്ടു ബില്യണ്‍ ഡോളര്‍ കൂടി.
ഇന്ത്യയിലെ സമ്പന്നരുടെ ആകെ സമ്പാദ്യം 346 ബില്യനാണ്. മുകേഷ് അംബാനി കഴിഞ്ഞാല്‍ ദിലീപ് സംഘ്‌വിയാണ് പട്ടികയില്‍ രണ്ടാമന്‍, അസിം പ്രേംജി മൂന്നാമതും, പല്ലോന്‍ജി മിസ്ത്രി നാലാമതായും പട്ടികയില്‍ ഇടം നേടി. ലക്ഷ്മി മിത്തല്‍, ഹിന്ദുജ സഹോദരങ്ങള്‍, ഗോദറേജ്, കുമാര്‍ ബിര്‍ള, സുനില്‍ മിത്തല്‍ തുടങ്ങിയ പ്രമുഖര്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























